
കണ്ണൂര്‍: കണ്ണൂർ ചെറുപുഴയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാരിയെ ഓഫീസിൽ കയറി കുത്തിപരിക്കേൽപ്പിച്ചു. ആക്രമണത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച കന്യാകുമാരി സ്വദേശി രാജന്‍ യേശുദാസനെ പൊലീസും നാട്ടുകാരും ഒാടിച്ചിട്ടു പിടികൂടി. ഇയാള്‍ ശല്യം ചെയ്യാറുണ്ടെന്ന് ആക്രമിക്കപ്പെട്ട സിന്ധു പരാതി നൽകിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ചെറുപുഴ ടൗണിലെ മേരിമാതാ ഡ്രൈവിംഗ് സ്‌കൂളിലെത്തിയ രാജൻ യേശുദാസൻ സിന്ധുവിനെ മൂർച്ചയേറിയ ആയുധമുപയോഗിച്ച് കുത്തുകയായിരുന്നു. സിന്ധുവിന്‍റെ തലയ്ക്കും പുറത്തും കുത്തേറ്റു. ഇവർ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിനു ശേഷം രാജൻ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്നെത്തിയ പോലീസും നാട്ടുകാരും രാജനെ പാണ്ടിക്കടവിലെ റബർ തോട്ടത്തിൽ നിന്നും പിടികൂടുകയായിരുന്നു. കർണാടകയിൽ ടാപ്പിങ് തൊഴിലാളിയാണ് രാജന്‍. കന്യാകുമാരി സ്വദേശിയായ ഇയാള്‍ ഇയാള്‍ പത്തു വർഷത്തിലധികമായി കണ്ണൂരിലാണ് താമസം. കർണാടകയിൽ നിന്ന് ഇന്നലെയാണ് ചെറുപുഴയിലെത്തിയത്. രാജൻ പലതവണ ശല്യം ചെയ്തതിരുന്നുവെന്ന് സിന്ധു പോലീസിൽ പരാതി നൽകിയിരുന്നു. നിലവില്‍ പ്രതി ചെറുപുഴ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ ഹാജരാക്കും.
ഇതിനിടെ, ഇന്നലെ വയനാട് തൃശ്ശിലേരിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥന് കുത്തേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃശ്ശിലേരി മോട്ടയിലെ മരോട്ടിവീട്ടില്‍ മാര്‍ട്ടിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ തോമസ് എന്ന കുഞ്ഞ് ആണ് ആക്രമിച്ചതെന്നാണ് വിവരം. ഭൂമി സംബന്ധിച്ച സര്‍വ്വേയില്‍ തോമസിന് സ്ഥലം കുറഞ്ഞെന്ന കാരണത്താലാണ് ആക്രമണമെന്നാണ് പറയുന്നത്. വയറില്‍ വലതുവശത്തായി കുത്തേറ്റ മാര്‍ട്ടിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുനെല്ലി പോലീസ് ആണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam