ഹരിപ്പാട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കണ്ടെയ്നർ ലോറിയിടിച്ച് ആന്ധ്ര സ്വദേശി മരിച്ചു

Published : Aug 22, 2020, 11:45 PM IST
ഹരിപ്പാട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കണ്ടെയ്നർ ലോറിയിടിച്ച് ആന്ധ്ര സ്വദേശി മരിച്ചു

Synopsis

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കണ്ടെയ്നർ ലോറിയിടിച്ച്  ആന്ധ്ര സ്വദേശി മരിച്ചു. വിശാഖപട്ടണം സ്വദേശി ചിന്ന റാവു (35) ആണ് മരിച്ചത്. 

ഹരിപ്പാട്‌: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കണ്ടെയ്നർ ലോറിയിടിച്ച്  ആന്ധ്ര സ്വദേശി മരിച്ചു. വിശാഖപട്ടണം സ്വദേശി ചിന്ന റാവു (35) ആണ് മരിച്ചത്. ദേശീയപാതയിൽ തോട്ടപ്പള്ളി കല്പകവാടിയ്ക്ക് സമീപം ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു അപകടം. ആന്ധ്രയിൽ നിന്ന് കന്നുകാലികളുമായി എത്തിയ ലോറി ദേശീയപാതയ്ക്കരികിലായി നിർത്തിയിട്ടിരിക്കുകയായിരുന്നു. 

പുറകിൽ നിന്നും വന്ന കണ്ടെയ്നർ ലോറി നിർത്തിയിട്ടിരുന്ന കന്നുകാലി ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കന്നുകാലി ലോറിയുടെ പുറകുവശത്ത് വിശ്രമിക്കുകയായിരുന്ന ചിന്ന റാവുവിന് ഗുരുതര പരിക്ക് ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്തു. 

അപകടത്തിൽ ഇരുപത് കന്നുകാലികളും ചത്തു. കണ്ടെയ്നർ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഹൈവേ പൊലിസും  ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ വശത്തേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോട്ടറിക്കടയിൽ മോഷണം; 5 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരം രൂപയും കവർന്നു
കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്