പുന്നപ്ര ശാന്തിഭവനിൽ തെരുവിൽ നിന്നൊരു അതിഥി കൂടി

Published : Jan 05, 2021, 09:49 AM IST
പുന്നപ്ര ശാന്തിഭവനിൽ തെരുവിൽ നിന്നൊരു അതിഥി കൂടി

Synopsis

ബ്രദർ മാത്യു ആൽബിൻ മുടിയും താടിയും വെട്ടി കുളിപ്പിച്ചു പുതുവസ്ത്രം ധരിപ്പിച്ചു പുതു വർഷം ശാന്തി ഭവനിൽ അഭയം നൽകുകയായിരുന്നു... 

ആലപ്പുഴ: പുന്നപ്ര ശാന്തി ഭവനിൽ തെരുവിൽ നിന്നൊരു അതിഥി കൂടിയെത്തി. പുതുവത്സര ദിനത്തിൽ പുലർച്ചെ പുന്നപ്ര പൊലീസാണ് യുവാവിനെ ശാന്തിഭവനിലെത്തിച്ചത്. മനോനില തെറ്റിയ ഇയാൾ മുഷിഞ്ഞ വേഷത്തിൽ റോഡിൽ കിടക്കുമ്പോഴാണ് പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് പൊലീസ് ജീപ്പിൽ ഇയാളെ ശാന്തി ഭവനിലെത്തിച്ചത്.

ബ്രദർ മാത്യു ആൽബിൻ മുടിയും താടിയും വെട്ടി കുളിപ്പിച്ചു പുതുവസ്ത്രം ധരിപ്പിച്ചു പുതു വർഷം ശാന്തി ഭവനിൽ അഭയം നൽകുകയായിരുന്നു. കൊല്ലം വിഴിഞ്ഞം സ്വദേശി ഷാൻ എന്നാണ് ഇയാൾ പറയുന്നത്. ഈ യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 94 47403035 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ആൽബിൻ അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുരക്ഷയ്ക്കായി ജർമൻ ഷെപേർഡ് മുതൽ റോട്ട്‌വീലർ വരെ; വാടക വീട്ടിൽ നിന്ന് പിടികൂടിയത് 15 ഗ്രാം എംഡിഎംഎയും 1.5 കിലോ കഞ്ചാവും
ആശുപത്രി പൂട്ടിയിട്ട് ഡോക്ടറും ജീവനക്കാരും വിവാഹത്തിൽ പങ്കെടുക്കാൻ പോയി,വലഞ്ഞ് രോഗികൾ, പ്രതിഷേധവുമായി രാഷ്ട്രീയ സംഘടനകൾ