Rajya Rani Express : രാജ്യറാണി എക്സ്പ്രസിൽ ഒരു സ്ലീപ്പർ കോച്ചുകൂടി

Published : Jan 20, 2022, 12:11 PM IST
Rajya Rani Express : രാജ്യറാണി എക്സ്പ്രസിൽ ഒരു സ്ലീപ്പർ കോച്ചുകൂടി

Synopsis

ഒരു എസി ടു ടയർ കോച്ച്, ഒരു എസി ത്രീ ടയർ കോച്ച്, എട്ട് സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ എന്ന ക്രമത്തിലായിരിക്കും കോച്ചുകൾ ഉണ്ടാവുക.

മലപ്പുറം:  കൊച്ചുവേളി - നിലമ്പൂർ രാജ്യറാണി എക്സ്പ്രസിന് (Rajya Rani Express) ഇനി ഒരു സ്ലീപ്പർ കോച്ചുകൂടി (Sleaper Coach). ട്രെയിനിന് ഒരു കോച്ചുകൂടി സ്ഥിരമായി അനുവദിച്ചതായി ഇന്ത്യൻ റെയിൽവെ അറിയിച്ചു. നിലവിൽ ഏഴ് സ്ലീപ്പർ കോച്ചുകളാണ് രാജ്യറാണിയിൽ ഉള്ളത്. ഇതോടെ രാജ്യറാണിയിൽ എട്ട് സ്ലീപ്പർ കോച്ചുകളുണ്ടാകും. 

ഒരു എസി ടു ടയർ കോച്ച്, ഒരു എസി ത്രീ ടയർ കോച്ച്, എട്ട് സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ എന്ന ക്രമത്തിലായിരിക്കും കോച്ചുകൾ ഉണ്ടാവുക. വെള്ളിയാഴ്ച രാത്രി കൊച്ചുവേളിയിൽ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടുന്ന 16349 നമ്പർ വണ്ടിയിലും ശനിയാഴ്ച രാത്രി നിലമ്പൂരിൽ നിന്ന് കൊച്ചിവേളിയിലേക്ക് പോകുന്ന 16350 നമ്പർ വണ്ടിയിലും പുതിയ സ്ലീപ്പർ കോച്ച് ഉണ്ടായിരിക്കും. 

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം