ലഹരിവിരുദ്ധ ദിനം: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മുക്ത കേരളം കാംപയിനുമായി പ്രൗഡ് കേരള

Published : Jun 25, 2023, 10:49 PM IST
ലഹരിവിരുദ്ധ ദിനം: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മുക്ത കേരളം കാംപയിനുമായി പ്രൗഡ് കേരള

Synopsis

പ്രൗഡ് കേരള സംഘടിപ്പിക്കുന്ന ലഹരി മുക്ത കേരളം ക്യാമ്പയിൻ്റെ ഉദ്ഘാടനം  

തിരുവനന്തുപുരം: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമൊരുക്കാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ 'പ്രൗഡ് കേരള' സംഘടിപ്പിക്കുന്ന 'ലഹരി മുക്ത കേരളം'  എന്ന ക്യാമ്പയിൻ്റെ ഉദ്ഘാടനം നാളെ വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ നടക്കും.

രാവിലെ 11 മണിക്ക് ക്യാമ്പയിന്റെ പ്രവർത്തന ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കും 'പ്രൗഡ് കേരളയുടെ' ലോഗോ പ്രകാശനവും രഹരി വിരുദ്ധ സന്ദേശവും പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിക്കും.  'പ്രൗഡ് കേരള' സംസ്ഥാന ചെയർമാർ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിരുവനന്തപുരം സീറോ മലങ്കര സഭ മുഖ്യ വികാരി ജനറൽ ഡോ: മാത്യൂസ് മാർ പോളികാർപ്പോസ്  ശാന്തിഗിരി ആശ്രമം ജനറൽസെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി പാളയം ഇമാം ഡോ: വി.പി ഷുഹൈബ് മൗലവി തുടങ്ങിയവർ ഭദ്രദീപം തെളിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും.

മുൻ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: ജാൻസി ജയിംസ്  ലഹരി നിർമ്മാർജനത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിക്കും.  പ്രൌഡ് കേരള വൈസ് ചെയർമാൻ ബെറ്റിമോൾ ജോസഫ് സ്വാഗതവും സരസ്വതി വിദ്യാലയം ചെയർമാർ ജി രാജ്മോഹൻ നന്ദിയും പറയും. 

Read more: എറണാകുളം ഇന്റർസിറ്റി ട്രെയിനിൽ രക്തസമ്മർദ്ദം കുറഞ്ഞ് കുഴഞ്ഞുവീണു, വയോധികനെ രക്ഷിക്കാൻ പാഞ്ഞെത്തി പൊലീസ്

 

PREV
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്