എറണാകുളം ഇന്റർസിറ്റി ട്രെയിനിൽ രക്തസമ്മർദ്ദം കുറഞ്ഞ് കുഴഞ്ഞുവീണു, വയോധികനെ രക്ഷിക്കാൻ പാഞ്ഞെത്തി പൊലീസ്

Published : Jun 25, 2023, 10:22 PM IST
എറണാകുളം ഇന്റർസിറ്റി ട്രെയിനിൽ രക്തസമ്മർദ്ദം കുറഞ്ഞ് കുഴഞ്ഞുവീണു, വയോധികനെ രക്ഷിക്കാൻ പാഞ്ഞെത്തി പൊലീസ്

Synopsis

കുഴഞ്ഞുവീണ വയോധികന് രക്ഷയായി റെയിൽവേ പൊലീസ്

ഷൊർണൂർ: ട്രെയിനിൽ തളർന്നുവീണ യാത്രക്കാരന് രക്ഷയായി റെയിൽവേ പൊലീസിന്റെ സമയോജിത ഇടപെടൽ. ഞാഴറാഴ്ച വൈകുന്നേരം കണ്ണൂരിൽ നിന്ന് എറണാകുളം ഇന്റർസിറ്റി എക്പ്രസ് ട്രെയിനിലെ യാത്രക്കാരനാണ് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് തളർന്നുവീണത്. കൊച്ചി സ്വദേശി കൃഷ്ണൻകുട്ടി (66) -നാണ്  ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. 

ആറാം നമ്പർ പ്ലാറ്റ് ഫോമിലായിരുന്നു ട്രെയിൻ ഉണ്ടായിരുന്നത്. ഇവിടെ നിന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള റോഡ് വഴിയാണ് ആശുപത്രിയിലേക്ക് എത്തിക്കേണ്ടിയിരുന്നത്. ഏറെ ശ്രമകരമെങ്കിലും ഒട്ടും സമയം കളയാതെ പൊലീസ് ഇദ്ദേഹത്തെ വീൽചെയറിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള റോഡിലേക്ക് എത്തിച്ചു. തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചതിനാൽ വയോധികന്റെ ജീവൻ രക്ഷിക്കാനായി. 

Read more: ട്രോളിങ്‌ നിരോധനം: കടലിൽ കളക്ടറുടെ മിന്നൽ പരിശോധന, ഒന്നും കണ്ടെത്തിയില്ല, തൊഴിലാളികളുമായി സംവദിച്ച് മടക്കം

ലഹരി വിരുദ്ധ ദിനം സ്കൂളുകളിൽ സമുചിതമായി ആചരിക്കുക: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനം സ്കൂളുകളിൽ സമുചിതമായി ആചരിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി തിരുവനന്തപുരം എസ് എം വി സ്കൂളിൽ ജൂൺ 26 രാവിലെ 9.30 ന് നിർവഹിക്കും.

സംസ്ഥാനത്ത് മുഴുവൻ സ്കൂളുകളിലും ലഹരി വിരുദ്ധ ദിനാചരണം നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലാം. ലഹരിപദാർത്ഥങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്