ഉണങ്ങിയ പുല്ലിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു

Published : Feb 13, 2019, 10:33 PM IST
ഉണങ്ങിയ പുല്ലിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു

Synopsis

ഹരിപ്പാട് നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ യൂണിറ്റുമായി യഥാസമയം എത്തിയതിനാല്‍ കൂടുതല്‍ സ്ഥലത്തേക്ക് തീ പടര്‍ന്നില്ല. കഴിഞ്ഞ ദിവസം സ്‌കൂളിലേക്കുള്ള കുടിവെള്ള കണക്ഷന്റെ മീറ്റര്‍ പൈപ്പ് തകര്‍ത്ത് മോഷണം പോയിരുന്നു

ഹരിപ്പാട്: മഹാദേവികാട് ഗവണ്‍മെന്റ് യു പി സ്‌കൂളിന് എതിര്‍വശത്തുള്ള സ്ഥലത്തെ ഉണങ്ങിയ പുല്ലിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ക്ലാസ് സമയത്ത് പുകയും ചാരവും ക്ലാസ് മുറികളിലേക്ക് കയറിയതോടെ കുട്ടികള്‍ക്ക് ശ്വസിക്കുന്നതില്‍ അടക്കം ബുദ്ധിമുട്ടുണ്ടായി.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഹരിപ്പാട് അഗ്‌നിശമന സേനാ വിഭാഗത്തെ വിവരം അറിയിച്ചു. ഹരിപ്പാട് നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ യൂണിറ്റുമായി യഥാസമയം എത്തിയതിനാല്‍ കൂടുതല്‍ സ്ഥലത്തേക്ക് തീ പടര്‍ന്നില്ല. കഴിഞ്ഞ ദിവസം സ്‌കൂളിലേക്കുള്ള കുടിവെള്ള കണക്ഷന്റെ മീറ്റര്‍ പൈപ്പ് തകര്‍ത്ത് മോഷണം പോയിരുന്നു.

സ്‌കൂളിന്റെ കിഴക്ക് വശത്തുള്ള തോട്ടില്‍ അറവ് മാലിന്യങ്ങള്‍ ഇരുട്ടിന്റെ മറവില്‍ ഇടുന്നതും പതിവാക്കിയിരിക്കയാണ്. നഴ്‌സറി വിഭാഗം മുതലുള്ള കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന് നേരെയുള്ള അക്രമത്തില്‍  കുട്ടികളും രക്ഷിതാക്കളും പൊറുതിമുട്ടിയിരിക്കയാണ്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹ സൽക്കാരത്തിന് ആവശ്യമായ മദ്യം വീട്ടിൽ തന്നെ വാറ്റി, ബാക്കിയായത് രണ്ട് ലിറ്റര്‍, വാറ്റുപകരണങ്ങളും പിടികൂടി
കരിമ്പനയിൽ നിന്ന് ഇളനീര് വെട്ടാനെത്തിയ യുവാക്കൾക്ക് തോന്നിയ സംശയം; പൊളിഞ്ഞ് കിടന്ന ഈർമ്പനക്കുള്ളിൽ നിന്ന് രണ്ട് മലമ്പാമ്പുകളെ പിടികൂടി