
കോഴിക്കോട്: വൃത്തിയും വെടിപ്പുമുള്ള ഒരു ശുചിമുറി കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ കോഴിക്കോട്ടെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. വിരല്‍ത്തുമ്പിനറ്റത്ത് ഇതിനുള്ള 'ക്ലൂ' ഉണ്ട്. ജില്ലയിലെ പൊതുശൗചാലയങ്ങളുടെ അഭാവം പരിഹരിക്കന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പുതിയ പദ്ധതിയാണ് ക്ലൂ.
ഒരു രൂപ പോലും മുടക്കു മുതലില്ലാതെയാണ് ഈ പദ്ധതി യഥാര്‍ത്ഥ്യമാകുന്നത്. ജില്ലാ ഭരണകൂടവും കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോന്‍റ് അസോസിയേഷനും സംയുക്തമായാണ് സംരംഭം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകഷ്ണന്‍ നിര്‍വ്വഹിച്ചു.
ജില്ലയിലെ 100 ഓളം റസ്റ്റോറന്റുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ പങ്കാളികളാവുക. ആരോഗ്യ വകപ്പു ജീവനക്കാര്‍, ഹൗസ്‌കീപ്പിങ്ങ് ഫാക്കല്‍റ്റിമാര്‍ കെഎച്ച്ആര്.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒരുമിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വൃത്തിയുള്ള ശുചി മുറിയുള്ള ഹോട്ടലുകള്‍ തെരഞ്ഞെടുത്തത്. തുടര്‍ന്നുള്ള ക്യത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതാത് ഹോട്ടലുകള്‍ നിര്‍വ്വഹിക്കും.
ക്ലൂ കണ്ടെത്താനുള്ള ക്ലൂ ഇങ്ങനെ
പദ്ധതിയില്‍ ഉള്‍പ്പെട്ട ഹോട്ടലുകള്‍ കണ്ടെത്തുന്നതിനായി ഹോട്ടലുകളുടെ ചിത്രവും, ഫോണ്‍ നമ്പരും മറ്റ് വിവരങ്ങളും അടങ്ങുന്ന ക്ലൂ എന്ന മൊബൈല്‍ ആപ് ഉപയോഗപ്പെടുത്താം. ബാഗ്ലൂര്‍ ആസ്ഥാനമായുള്ള ഫ്രവുഗല്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രേരാമ്പ്ര ശാഖയിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ഡിസംബര്‍ ഒന്ന് മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായ ഏറ്റവും അടുത്തുള്ള റസ്റ്റോറന്റ് ടോയ്‌ലെറ്റ് കണ്ടെത്താനാകും. ഡയമണ്ട് പ്ലസ്, ഡയമണ്ട്, ഗോള്‍ഡ് പ്ലസ്, ഗോള്‍ഡ് എന്നിങ്ങനെ നാല് കാറ്റഗറിയിലുള്ള റസ്റ്റ് റൂമുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. പാര്‍ക്കിംഗ് സ്‌പേസിന്റെ ലഭ്യതയും ആപ്പിലൂടെ മനസ്സിലാക്കാം. പൊതുജനങ്ങള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പരസ്പരം ഗുണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam