തായമ്പകോത്സവം; അഖില കേരള തായമ്പക മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

Published : Mar 05, 2024, 08:32 PM IST
തായമ്പകോത്സവം; അഖില കേരള തായമ്പക മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

Synopsis

മത്സരാർത്ഥികൾ തായമ്പക കൊട്ടുന്ന 5 മിനുട്ട് ദൈർഘ്യമുള്ള വിഡിയോയും അപേക്ഷയോടൊപ്പം അയയ്ക്കണം. 

കോഴിക്കോട്: ശ്രീരുദ്ര ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന തായമ്പകോൽസവം -  അഖില കേരള തായമ്പക മത്സരത്തിൽ പങ്കെടുക്കാൻ വാദ്യ കലാപ്രതിഭകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ട് വയസ്സിനും 17 വയസിനുമിടയിൽ പ്രായമുള്ള ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും അപേക്ഷിക്കാം. 20 മിനിട്ടായിരിക്കും മത്സരസമയം. 

ചുരുങ്ങിയത് നാല് അനുസാരിവാദ്യക്കാരെ മത്സരാർത്ഥികൾ കൊണ്ടുവരണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക്  'ശ്രീരുദ്ര ഫൗണ്ടേഷൻ സ്വർണ്ണ മെഡലുകൾ' സമ്മാനിക്കും. മേൽവിലാസം, ഫോൺ നമ്പർ , അധാർ കാർഡ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്, ഗുരുവിന്റെ പേര് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെ മാർച്ച് 20ന് മുമ്പ് അപേക്ഷിക്കണം. മത്സരാർത്ഥികൾ തായമ്പക കൊട്ടുന്ന 5 മിനുട്ട് ദൈർഘ്യമുള്ള വിഡിയോയും അപേക്ഷയോടൊപ്പം അയയ്ക്കണം. 

അപേക്ഷ അയയ്ക്കേണ്ട ഇ-മെയിൽ വിലാസം - foundationsrirudra@gmail.com

പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യ രക്ഷാധികാരിയായ തായമ്പകോത്സവം  ഏപ്രിൽ 7 ന് കോഴിക്കോട് , കൊയിലാണ്ടിയിലെ കുറുവങ്ങാട് നരിക്കുനി എടമന വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലാണ് നടക്കുക. ഫോൺ - 9946487889, 6235724909

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടുവര്‍ഷം മുമ്പ് മനയില്‍നിന്ന് നഷ്ടപ്പെട്ട ലോക്കറ്റ്, പറമ്പിൽ ജോലിക്കിടെ കിട്ടിയത് തൊഴിലുറപ്പ് തൊഴിലാളികൾക്ക്, തിരികെ നൽകി മാതൃക
ചേർത്തലയിൽ ദേശീയപാത നവീകരണത്തിന്റെ ഭാ​ഗമായുള്ള കാന നിർമാണം നിലച്ചു; ഇരുപതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു