ആശുപത്രിയിലെത്തിയത് അർദ്ധരാത്രി; റഫർ ചെയ്ത് ആംബുലൻസിലെ യാത്രക്കിടെ നില വഷളായി, വാഹനത്തിൽ യുവതിക്ക് സുഖപ്രസവം

Published : Mar 05, 2024, 06:55 PM IST
ആശുപത്രിയിലെത്തിയത് അർദ്ധരാത്രി; റഫർ ചെയ്ത് ആംബുലൻസിലെ യാത്രക്കിടെ നില വഷളായി, വാഹനത്തിൽ യുവതിക്ക് സുഖപ്രസവം

Synopsis

ആംബുലൻസിൽ വെച്ചുതന്നെ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും നവജാത ശിശുവിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്ര മധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. തോട്ടയ്ക്കാട് കരവാരം മരങ്ങാട്ട്കോണം സ്വദേശിനിയായ 24 കാരിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രസവസംബന്ധമായ ചികിത്സ തേടിയ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടർ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയായിരുന്നു. 

ഡോക്ടറാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. ഉടൻ അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് പ്രതീഷ് എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നന്ദകുമാർ എം.എസ് എന്നിവർ ആശുപത്രിയിലെത്തി യുവതിയുമായി  തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് മംഗലപുരം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നന്ദകുമാർ ആംബുലൻസിൽ വെച്ചുതന്നെ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും നവജാത ശിശുവിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 

പുലർച്ചെ 1.10ന് നന്ദകുമാറിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ നന്ദകുമാർ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് പ്രതീഷ്  തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വന്ദേഭാരത്, ജനശതാബ്ദി ട്രെയിനുകൾക്ക് നേരെ കല്ലേറ്, ഒരിടത്ത് ആളെ കിട്ടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം
സൂക്ഷിച്ചോളൂ... ഒന്നും രണ്ടുമല്ല, 400 രാജവെമ്പാലകൾ, കൊടും ചൂടിൽ മലപ്പുറത്ത് മാത്രം ഒരു മാസത്തിൽ പിടികൂടിയ കണക്ക്