അക്വേറിയം തിരികെ നൽകിയില്ല, വീട് കയറി അച്ഛനെയും മകനെയും ആക്രമിച്ചു; സഹോദരങ്ങൾ അടക്കം 3 പേർ അറസ്റ്റിൽ

Published : Jun 08, 2024, 09:28 PM IST
അക്വേറിയം തിരികെ നൽകിയില്ല, വീട് കയറി അച്ഛനെയും മകനെയും ആക്രമിച്ചു; സഹോദരങ്ങൾ അടക്കം 3 പേർ അറസ്റ്റിൽ

Synopsis

പ്രതിയായ പ്രശാന്തിന്റെ അക്വേറിയം മനോജിന് കൊടുത്തിരുന്നു. ഇത് തിരികെ നൽകാത്തതിനുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്

ഹരിപ്പാട്: അലങ്കാര മത്സ്യങ്ങൾ വളർത്തുന്ന അക്വേറിയം തിരിക നൽകാത്തതിനെ തുടർന്ന് വീട് കയറി അച്ഛനെയും മകനെയും  ആക്രമിച്ച കേസിൽ സഹോദരങ്ങൾ അടക്കം മൂന്നു പ്രതികൾ അറസ്റ്റിൽ. കരുവാറ്റ തെക്ക് ചിറയിൽ വീട്ടിൽ പ്രശാന്ത് (40 ) സഹോദരൻ കണ്ണൻ ( 27), കരുവാറ്റ തെക്ക് മുറിയിൽ ചാപ്രയിൽ വീട്ടിൽ സിജോ ഡാനിയൽ (31) എന്നിവരാണ് പിടിയിലായത്. താമല്ലാക്കൽ വടക്ക് വാലുപറമ്പിൽ വീട്ടിൽ മണിയൻ (65), മകൻ മനോജ് (41) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9 30 ന് ആയിരുന്നു സംഭവം. പ്രതിയായ പ്രശാന്തിന്റെ അക്വേറിയം മനോജിന് കൊടുത്തിരുന്നു. ഇത് തിരികെ നൽകാത്തതിനുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

സേലത്ത് പഠിക്കുന്ന ആലപ്പുഴയിലെ നഴ്സിംഗ് വിദ്യാ‍ർഥി, നാട്ടിലെത്തുക ബംഗളുരു വഴി; കച്ചവടം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം