പഴമയുടെ അടയാളങ്ങളായ നന്നങ്ങാടികൾ കണ്ടെത്തി

Web Desk   | Asianet News
Published : Aug 08, 2021, 10:05 AM IST
പഴമയുടെ അടയാളങ്ങളായ നന്നങ്ങാടികൾ കണ്ടെത്തി

Synopsis

പുരാവസ്തു വകുപ്പിനെ വിവരമറിയിച്ചിരിക്കുകയാണ്.  അവര്‍ സ്ഥലം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. 

കോഴിക്കോട്: വീടിന് തറയെടുക്കാൻ നിലം കുഴിച്ചപ്പോൾ ലഭിച്ചത് പുരാതന സ്മൃതി ഉണർത്തുന്ന നന്നങ്ങാടികളും മൺപാത്രങ്ങളും കല്ലറകളും. അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് ഉമ്മിണിയത്ത് മീത്തലിൽ കാളിയത്ത് മുക്കിൽ വീടിനു തറയെടുക്കുമ്പോഴാണ് പുരാതന വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന്  വില്ലേജ് ഓഫിസറെയും തഹസിൽദാറെയും വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി പരിശോധന നടത്തി.

പുരാവസ്തു വകുപ്പിനെ വിവരമറിയിച്ചിരിക്കുകയാണ്.  അവര്‍ സ്ഥലം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് വീടിനായി തറയെടുക്കാനായി മണ്ണ് നീക്കം ചെയ്യുമ്പോൾ കല്ലറകളും മൺപാത്രങ്ങളും കണ്ടെത്തിയത്. 

വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഇവയുടെ കാലപ്പഴക്കവും മറ്റുള്ള വിവരങ്ങളും അറിയാനാകൂ. എന്തായാലും പഴമയുടെ സ്മൃതി സ്മാരകങ്ങൾ ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.

PREV
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു