കൊട്ടാരക്കരയിൽ നെടുവത്തൂരിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം: കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു. കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത്. ഒരാൾ പൊള്ളലേറ്റാണ് മരിച്ചത്. കൊട്ടാരക്കര - കൊല്ലം റോഡിൽ താമരശ്ശേരി ജങ്ഷന് സമീപത്താണ് അപകടമുണ്ടായത്.

കൊട്ടാരക്കര - കൊല്ലം റോഡിലാണ് അപകടമുണ്ടായത്. എതിർദിശയിൽ വരികയായിരുന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. തുടർന്ന് ഒരു ബൈക്കിന് തീപിടിച്ചതോടെ സാഹചര്യം ഗുരുതരമായി. ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.