മഫ്തിയില്‍ കഞ്ചാവ് പിടിക്കാനെത്തിയ എസ്ഐയെ കുത്തി; പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു

Published : Jul 11, 2019, 07:05 AM ISTUpdated : Jul 11, 2019, 08:42 AM IST
മഫ്തിയില്‍ കഞ്ചാവ് പിടിക്കാനെത്തിയ എസ്ഐയെ കുത്തി; പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു

Synopsis

അരീക്കോട് വിളയിൽ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്ന പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് നൗഷാദിന് കുത്തേറ്റത്.

മലപ്പുറം: അരീക്കോട് എസ്ഐ നൗഷാദിന് കുത്തേറ്റു. അരീക്കോട് വിളയിൽ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്ന പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് നൗഷാദിന് കുത്തേറ്റത്.

കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മഫ്തിയിലെത്തിയതായിരുന്നു എസ് ഐയും സംഘവും. ഒരാളെ പിടികൂടി വിലങ്ങ് അണിയിക്കവേ അയാൾ എസ്ഐയെ കുത്തുകയായിരുന്നു. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു. 

കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്ഐയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എസ്ഐയെ കുത്തിയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ