പെൺസുഹൃത്തിന്‍റെ പേരിൽ തർക്കം; പത്താം ക്ലാസുകാരന്‍റെ മൂക്ക് ഇടിച്ച് തകർത്തു,5 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്

Published : Mar 06, 2025, 10:54 AM ISTUpdated : Mar 06, 2025, 10:57 AM IST
പെൺസുഹൃത്തിന്‍റെ പേരിൽ തർക്കം; പത്താം ക്ലാസുകാരന്‍റെ മൂക്ക് ഇടിച്ച് തകർത്തു,5 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്

Synopsis

എറണാകുളം തൃപ്പൂണിത്തുറയിൽ 15കാരന് ക്രൂരമര്‍ദനം. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം. പത്താം ക്ലാസുകാരന്‍റെ മൂക്ക് ഇടിച്ചു തകര്‍ക്കുകയായിരുന്നു.

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ 15കാരന് ക്രൂരമര്‍ദനം. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം. പത്താം ക്ലാസുകാരന്‍റെ മൂക്ക് ഇടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. ചിന്മയ വിദ്യാലയത്തിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്.

പെണ്‍സുഹൃത്തിന്‍റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് പറയുന്നത്. മര്‍ദനത്തിൽ മൂക്കിന്‍റെ അസ്ഥിയിളകിപോയിട്ടുണ്ടെന്നും വായിലെ പല്ലും ഇളകിയെന്നുമാണ് പറയുന്നത്. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് സ്കൂളിൽ വെച്ച് അക്രമം ഉണ്ടായത്. പൊലീസ് കേസെടുത്ത അഞ്ചു വിദ്യാര്‍ത്ഥികളിലൊരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. പരിക്കേറ്റ പത്താം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൃശൂരിൽ പാളത്തിൽ ഇരുമ്പ് റാഡ്; കാരണം വെളിപ്പെടുത്തി പ്രതി, മോഷ്ടിച്ചത് കഞ്ചാവ് വാങ്ങാനുള്ള പണത്തിനുവേണ്ടി

 

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം