സ്വകാര്യബസ്സിനെ മറികടക്കുന്നതിനിടെ എതിർവശത്തുകൂടെ വന്ന ട്രാവലർ സ്കൂട്ടറിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

Published : Mar 06, 2025, 08:57 AM IST
സ്വകാര്യബസ്സിനെ മറികടക്കുന്നതിനിടെ എതിർവശത്തുകൂടെ വന്ന ട്രാവലർ സ്കൂട്ടറിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

Synopsis

 ആലുവ ഭാഗത്തേക്ക് പോയ സ്വകാര്യ ബസിനെ സ്കൂട്ടർ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്നും വന്ന ട്രാവലർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സുനിത വില്യം മരിച്ചു. 

കൊച്ചി: ആലുവ-മൂന്നാർ റോഡിൽ കോളനിപ്പടിക്ക് സമീപം ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ യാത്രികയായ യുവതി മരിച്ചു. വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം (42) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഒളനാട് സ്വദേശി പിഎസ് ലൈജു (41)വിനെ ഗുരുതരമായ പരിക്കുകളോടെ ‌ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ ഭാഗത്തേക്ക് പോയ സ്വകാര്യ ബസിനെ സ്കൂട്ടർ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്നും വന്ന ട്രാവലർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സുനിത വില്യം മരിച്ചു. പരിക്കേറ്റ ലൈജുവിനെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേ​ഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പാലക്കാട് കണ്ണന്നൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് ദാരുണാന്ത്യം,ഒരാൾക്ക് ​ഗുരുതര പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ