ഭക്ഷണം വിളമ്പുന്നതിനിടെ തർക്കം; കല്യാണമണ്ഡപത്തിൽ കൂട്ടയടി, നിരവധി പേർക്ക് പരിക്ക്

Published : May 01, 2023, 05:31 PM ISTUpdated : May 01, 2023, 05:33 PM IST
 ഭക്ഷണം വിളമ്പുന്നതിനിടെ തർക്കം; കല്യാണമണ്ഡപത്തിൽ കൂട്ടയടി, നിരവധി പേർക്ക് പരിക്ക്

Synopsis

ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ,  മദ്യപിച്ചെത്തിയ   കുറച്ചുപേർ ഭക്ഷണം ലഭിച്ചില്ലെന്നു പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയതാണു തുടക്കം.

മലപ്പുറം: ചങ്ങരംകുളത്ത് വിവാഹ സത്‌കാരത്തിനിടെ ഭക്ഷണം കിട്ടാത്തതു സംബന്ധിച്ചുണ്ടായ വാക്കേറ്റം സംഘർഷത്തിലും കൂട്ട അടിയിലും കലാശിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. സംഭവത്തിൽ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ചങ്ങരംകുളത്തെ കല്യാണമണ്ഡപത്തിലാണു സംഭവം നടന്നത്. സംഘർഷത്തിൽ പരിക്കേറ്റ നീലിയാട് കക്കുഴിപ്പറമ്പിൽ ശരത്തിനെ(46) ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ,  മദ്യപിച്ചെത്തിയ   കുറച്ചുപേർ ഭക്ഷണം ലഭിച്ചില്ലെന്നു പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയതാണു തുടക്കം. ഇത് വലിയ വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങുകയായിരുന്നു.    

വിവരമറിഞ്ഞെത്തിയ ചങ്ങരംകുളം പൊലീസ് പ്രശ്‌നമുണ്ടാക്കിയ പത്തുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ‌യിലുള്ള ശരത്തിന്റെ പരാതിപ്രകാരം പൊലീസ് അന്വേഷണമാരംഭിച്ചിച്ചുണ്ട്.

Read Also: കൊച്ചി ജങ്കാര്‍ ജെട്ടിക്ക് സമീപം 'ചാള പൊലപ്പ്'; വൈറലായി വീഡിയോ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം