ആർമി യൂണിഫോമുകൾ വലിച്ചുവാരിയിട്ട നിലയിൽ, മിലിട്രി ക്വാട്ട മദ്യവും മിസിങ്, കതക് തകർത്ത് കൊണ്ടുപോയതിൽ സ്വർണവും

Published : Jul 04, 2025, 12:14 PM IST
theft

Synopsis

കോട്ടുകാലിൽ സൈനികന്‍റെ വീട് കുത്തിത്തുറന്ന് സ്വർണം, മദ്യം എന്നിവ മോഷ്ടിച്ചു. 

തിരുവനന്തപുരം: കോട്ടുകാൽ പയറുംമൂട് അയണി കുറ്റിവിള പഠിപ്പുര വീട്ടിൽ സൈനികനായ വിജിത്തിൻ്റെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും മദ്യക്കുപ്പികളും മോഷ്ടിച്ചു. വിജിത്ത് ജോലിസ്ഥലത്തും ഭാര്യ സ്വന്തം വീട്ടിലുമായിരുന്നതിനാൽ മോഷണം നടന്ന സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

ബുധനാഴ്ച വൈകുന്നേരം വിജിത്തിൻ്റെ സഹോദരൻ വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് മുൻവാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ വീടിൻ്റെ പുറകുവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് വിജിത്തിൻ്റെ ഭാര്യയെത്തി പരിശോധിച്ചപ്പോൾ മൂന്ന് കുപ്പി മദ്യവും മോഷണം പോയതായി മനസ്സിലായി. അലമാരയിലിരുന്ന ആർമി യൂണിഫോമുകൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.

വീടിൻ്റെ പിറകിലെ സ്റ്റെയർകെയ്സ് വഴി കയറിയ മോഷ്ടാവ് മുകളിലത്തെ വാതിലും തകർത്തതായി കണ്ടെത്തിയിട്ടുണ്ട്. മുറിയിലെ ബാഗിലുണ്ടായിരുന്ന ഒരു വളയും കാണാനില്ലെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്