
അമ്പലപ്പുഴ: വെള്ളക്കെട്ടിൽ വലഞ്ഞ് ഒരു പ്രദേശം. ഇരട്ടക്കുളങ്ങര പെട്രോൾ പമ്പിനു പടിഞ്ഞാറു വശത്തുള്ള 15-ഓളം കുടുംബങ്ങളാണ് മാസങ്ങളായി ഇതിന്റെ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ചെറു മഴയിൽപ്പോലും അരക്കൊപ്പം വെള്ളമാണ് ഈ പ്രദേശത്ത്.
ഓടയില്ലാത്തതിനാൽ വെള്ളമൊഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് ഈ ദുരിതത്തിന് കാരണം. ഇതുമൂലം വീടുകളിൽ ഭക്ഷണം പാചകം ചെയ്യാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാതെ ദുരിതമനുഭവിക്കുകയാണ്. വിദ്യാർത്ഥികൾ നീന്തിയാണ് സ്കൂളുകളിലേക്ക് പോകുന്നത്. കിഴക്കു ഭാഗത്തു നിന്നും ഒഴുകിയെത്തുന്ന മലിനജലം കെട്ടി നിന്ന് കൊതുകുകൾ പെരുകി വൻ പകർച്ചവ്യാധികൾ പടരുമെന്ന ആശങ്കയുണ്ടായിട്ടും ആരോഗ്യ വകുപ്പ് ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam