സൂക്ഷിച്ചിരുന്നത് വര്‍ക് ഷോപ്പിനടുത്തുള്ള ​ഗോഡൗണിൽ, പിടിച്ചെടുത്തത് 400 കന്നാസുകളിലായി സൂക്ഷിച്ച 20,000 ലിറ്ററോളം സ്പിരിറ്റ്

Published : Oct 27, 2026, 11:05 PM IST
spirit found

Synopsis

സ്പിരിറ്റ് എവിടെനിന്ന് എത്തിച്ചതാണെന്നും എവിടേക്ക് കൊണ്ടുപോകാനാണ് സൂക്ഷിച്ചിരുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എക്സൈസ് അന്വേഷണം തുടരുകയാണ്.

കൊച്ചി: എറണാകുളം വെള്ളാരപ്പിള്ളി കൂവപ്പാടത്ത് വൻ സ്പിരിറ്റ് വേട്ട. 20,000 ലിറ്ററോളം സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. വെൽഡിങ് വർക്ക്‌ഷോപ്പിനോട് ചേർന്നുള്ള ചെറിയ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. 400 ഓളം കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തെറ്റാലി സ്വദേശി തോമസിനെ എക്സൈസ് പിടികൂടി. സ്പിരിറ്റ് എവിടെനിന്ന് എത്തിച്ചതാണെന്നും എവിടേക്ക് കൊണ്ടുപോകാനാണ് സൂക്ഷിച്ചിരുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എക്സൈസ് അന്വേഷണം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോവിഡ് സമയത്തെ വീട്ടുപ്രാർത്ഥനയ്ക്കിടെ 15കാരിക്ക് പീഡനം, പാസ്റ്റർക്ക് 7 വർഷം തടവും പിഴയും
രാത്രി വീട്ടില്‍ നിന്ന് പുറത്തുപോയി, കാണാതായ 44കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കേസ്