പുല‍ർച്ചെ മൂന്നരയോടെ പെരുമ്പാവൂർ ടൗണിൽ സംശയാസ്പദമായി പരുങ്ങുന്നത് കണ്ടു; പിടിയിലായത് ഫോൺ മോഷ്ടാവായ അസം സ്വദേശി

Published : Nov 13, 2024, 05:38 AM IST
പുല‍ർച്ചെ മൂന്നരയോടെ പെരുമ്പാവൂർ ടൗണിൽ സംശയാസ്പദമായി പരുങ്ങുന്നത് കണ്ടു; പിടിയിലായത് ഫോൺ മോഷ്ടാവായ അസം സ്വദേശി

Synopsis

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വെസ്റ്റ് ബംഗാൾ സ്വദേശിയായ തപസ് മണ്ഡൽ എന്നയാളുടെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ റെയിൽവേ സ്റ്റേഷനിൽ വച്ച് തട്ടിയെടുത്തത്.

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ യുവാവിന്‍റെ ഫോൺ തട്ടിയെടുത്ത പ്രതിയെ പൊലീസ് പിടികൂടി. അസം സ്വദേശി മുജീബ് റഹ്മാൻ ആണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വെസ്റ്റ് ബംഗാൾ സ്വദേശിയായ തപസ് മണ്ഡൽ എന്നയാളുടെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ റെയിൽവേ സ്റ്റേഷനിൽ വച്ച് തട്ടിയെടുത്തത്.

പൊലീസിന്‍റെ രാത്രി പട്രോളിങ്ങിനിടെ വെളുപ്പിന് മൂന്നരയോടെ പെരുമ്പാവൂർ ടൗണിൽ അസം സ്വദേശിയെ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പെരുമ്പാവൂർ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

10 രൂപയുടെ സ്റ്റാമ്പ് പേപ്പർ വാങ്ങി, യുട്യൂബ് നോക്കി പഠിച്ചു; 500 രൂപ അച്ചടിച്ച് ചെലവാക്കി യുവാക്കൾ, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി