മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിൽ 300-ഓളം വീടുകൾ വെള്ളം കയറി

Published : May 27, 2021, 08:09 PM IST
മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിൽ 300-ഓളം വീടുകൾ വെള്ളം കയറി

Synopsis

മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം കയറി 300-ഓളം വീടുകൾ വെള്ളത്തിൽ മുങ്ങി. പമ്പാ അച്ചൻകോവിലാറുകൾ കരകവിഞ്ഞതോടെ അപ്പർകുട്ടനാട്ടിൽ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകൾ വെള്ളത്തിലായി

മാന്നാർ: മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം കയറി 300-ഓളം വീടുകൾ വെള്ളത്തിൽ മുങ്ങി. പമ്പാ അച്ചൻകോവിലാറുകൾ കരകവിഞ്ഞതോടെ അപ്പർകുട്ടനാട്ടിൽ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകൾ വെള്ളത്തിലായി. 

പാവുക്കര, വള്ളക്കാലി പ്രദേശങ്ങളാണ് വെള്ളത്തിലായത്. മാന്നാർ പഞ്ചായത്ത് ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലെ പാവുക്കര വൈദ്യൻ കോളനി, ഇടത്തേ കോളനി, കോവുംപുറം കോളനി എന്നിവിടങ്ങളിലെ 300 ഓളം വീടുകളിലാണ് വെള്ളം കയറിയത്. 

തുടർച്ചയായി ഉണ്ടാകുന്ന വെള്ളപൊക്കം കോളനി നിവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. നദികളിലെയും തോടുകളിലെയും പാടങ്ങളിലെയും ജലനിരപ്പ് ഉയരുന്നത് കോളനി നിവാസികൾക്ക് ഭീഷണിയാണ്. ഇനി മഴ തുടർന്നാൽ ക്യാമ്പിലോ, മറ്റ് സ്ഥലങ്ങളിലോ അഭയം പ്രാപിക്കേണ്ടി വരും. 

തുടർച്ചയായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിൻ്റെ വരവിലും ജലനിരപ്പ് ഉയർന്ന് പഞ്ചായത്ത് നാലാം വാർഡിൽപ്പെട്ട 45 -ൽ ഭാഗം, കിളും നേരിഭാഗവും, പേതുവൂർ ഭാഗവും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളപൊക്ക ഭീഷണി നേരിടുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണമംഗലത്ത് വീടിന് പിന്നിലെ ഷെഡില്‍ 31കാരിയായ യുവതി തൂങ്ങിമരിച്ച നിലയില്‍, സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
തിരൂര്‍-മഞ്ചേരി റൂട്ടില്‍ ഇനി കൂളായി യാത്ര ചെയ്യാം; സോളാർ എസി ബസ് റെഡി, അതും സാധാരണ ടിക്കറ്റ് നിരക്കില്‍