ശംഖുമുഖത്ത് ഇത്തവണ ബലിതര്‍പ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്തും

By Web TeamFirst Published Aug 6, 2018, 9:19 AM IST
Highlights

തിരുവനന്തപുരം ശംഖുമുഖത്ത് ഇത്തവണ ബലിതര്‍പ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്തും. കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണിത്. ശനിയാഴ്ചയാണ് കർക്കടക വാവുബലി. ആയിരക്കണക്കിനാളുകളാണ് സാധാരണ ശംഖുമുഖത്ത് കർക്കടക വാവു ബലി ഇടാനെത്താറുള്ളത്. തീരം കടലെടുത്തതോടെയാണ് ഇത്തവണ നിയന്ത്രണം വരുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖത്ത് ഇത്തവണ ബലിതര്‍പ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്തും. കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണിത്. ശനിയാഴ്ചയാണ് കർക്കടക വാവുബലി. ആയിരക്കണക്കിനാളുകളാണ് സാധാരണ ശംഖുമുഖത്ത് കർക്കടക വാവു ബലി ഇടാനെത്താറുള്ളത്. തീരം കടലെടുത്തതോടെയാണ് ഇത്തവണ നിയന്ത്രണം വരുന്നത്. 100 മീറ്റർ ദൂരത്തിൽ മാത്രമേ ബലിതർപ്പണത്തിന് സൗകര്യമുണ്ടാകൂ. മുൻകാലത്തെ അപേക്ഷിച്ച് വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകും.

ശംഖുമുഖത്തിനൊപ്പം തിരുവല്ലം പരശുരാമക്ഷേത്രത്തിലും എത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരുക്കങ്ങൾ വിലയിരുത്തി. പരശുരാമക്ഷേത്രത്തിൽ ബലിമണ്ഡപങ്ങൾ സജ്ജമായി.ആറ്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം ഉടൻ നീക്കും. നീരൊഴുക്ക് സുഗമമാക്കുമെന്ന് മന്ത്രി പറഞ്ഞു.

click me!