
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേയും, വനിതാ മതിലിൽ പങ്കെടുത്ത സ്ത്രീകളെയും അപമാനിച്ച് ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ട മടവൂർ, അയണിക്കാട്ടുകോണം , വാറുവിള പുത്തൻ വീട്ടിൽ കൊച്ചു നാരായണപിള്ളയുടെ മകൻ ഉണ്ണികൃഷ്ണനെ (വയസ്സ് 48) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
നിരവധി പേര്‍ മതസ്പർധ വളർത്തുന്ന രീതിയിൽ ഉള്ള സന്ദേശങ്ങളും, പ്രസംഗങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് മാധ്യമങ്ങളിലൂടെയും, അല്ലാതെയും മതവിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ ഡിജിപിയുടെ ഉത്തരവുണ്ടായിരുന്നു.
പ്രവാസികൾ അടക്കം ഉള്ള ഇത്തരക്കാരുടെ അക്കൗണ്ടുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസിന്റെ നിരീക്ഷണത്തിൽ ആണ്. വരും ദിവസങ്ങളിലും ഇത്തരക്കാർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി അശോക് കുമാറിന്റെ നിർദ്ദേശപ്രകാരം പള്ളിക്കൽ എസ്സ് എച്ച് ഒ, വി ഗംഗാപ്രസാദിന്റെ നേതൃത്വത്തിൽ പള്ളിക്കൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam