'ബോഡി ബിൽഡിങ്ങാണ് മെയിൻ'; നേട്ടങ്ങളുടെ വഴിയിൽ ആര്യ ശിൽപ

Published : Jul 22, 2022, 08:04 PM IST
'ബോഡി ബിൽഡിങ്ങാണ്  മെയിൻ'; നേട്ടങ്ങളുടെ വഴിയിൽ  ആര്യ ശിൽപ

Synopsis

വനിതകൾ കടന്നുവരാൻ മടിക്കുന്ന ബോഡി ബിൽഡിംഗ് മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിരിക്കുകയാണ് കായംകുളം കണ്ടല്ലൂർ തെക്ക് വിളയിൽ കായൽവാരത്ത് കണ്ടല്ലൂർ സുധീർ- ഹർഷ ദമ്പതികളുടെ ഇളയ മകൾ ആര്യ ശിൽപ

ആലപ്പുഴ: വനിതകൾ കടന്നുവരാൻ മടിക്കുന്ന ബോഡി ബിൽഡിംഗ് മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിരിക്കുകയാണ് കായംകുളം കണ്ടല്ലൂർ തെക്ക് വിളയിൽ കായൽവാരത്ത് കണ്ടല്ലൂർ സുധീർ- ഹർഷ ദമ്പതികളുടെ ഇളയ മകൾ ആര്യ ശിൽപ. ബോഡി ബിൽഡിംഗ് വിഭാഗത്തിൽ രാജ്യ, സംസ്ഥാന, ജില്ലാ പുരസ്ക്കാരങ്ങൾ  ഈ ഇരുപത്തിമൂന്നുകാരി സ്വന്തമാക്കിയിട്ടുണ്ട്.

സിനിമയായിരുന്നു ലക്ഷ്യം എങ്കിലും യാദൃശ്ചികമായാണ് ആര്യ ഈ മേഖലയിൽ എത്തിയത്. പ്ലസ്ടുവിന് ശേഷം സിനിമാ മോഹ സാക്ഷാത്കാരത്തിന്റെ ഭാഗമായി എറണാകുളത്ത് രണ്ടുവർഷം ഫിലിം ഡയറക്ഷൻ കോഴ്സും പഠിച്ചിട്ടുണ്ട്. ബോഡി ബിൽഡിംഗ് മേഖലയിൽ അവിചാരിതമായി കടന്നു ചെല്ലപ്പെട്ട ആര്യ, തന്റെ മേഖല ഇതാണെന്ന് ഉറപ്പിച്ചുകഴിഞ്ഞു. പെൺകുട്ടികൾക്ക് ബോഡി ബിൽഡിംഗ് മേഖലയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന നിലപാടുകാരിയാണ് ആര്യ. 

ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ മറികടക്കാനും നല്ല വ്യക്തിത്വത്തിന് ഉടമകളാക്കാനും ബോഡി ബിൽഡിംഗിന് സാധിക്കുമെന്ന് ആര്യ പറയുന്നു. ഗ്രാമീണ മേഖലയിൽ നിന്നും ഈ മേഖലയിൽ എത്തിയ പെൺകുട്ടി എന്ന നിലയിൽ നാട്ടുകാരിൽ നിന്നും കുടുംബക്കാരിൽ നിന്നും വലിയ എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ തന്റെ ലക്ഷ്യം സാക്ഷാത്കരിക്കാൻ തന്റെ നിലപാടുകൾ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു. സ്വന്തം നിലപാടിൽ ഉറച്ചു നിന്നാൽ ഏതൊരു സ്ത്രീയ്ക്കും എന്തും സാധിക്കുമെന്നും ആര്യ ചൂണ്ടിക്കാട്ടി. 

Read more: പോക്സോ കേസില്‍ പെട്ട് രാജിവച്ച ശശികുമാറിന്‍റെ വാര്‍ഡ് സിപിഎം തന്നെ നിലനിര്‍ത്തി

ഡൽഹിയിൽ നടന്ന ബോഡി ബിൽഡിംഗ് ഫിസിക് വിഭാഗത്തിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി നാടിന് അഭിമാനമായി തീർന്നിരിക്കുകയാണ് ആര്യ. ഇന്ത്യൻ ബോഡി ബിൽഡിംഗ് അസോസിയേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച ബോഡി ബിൽഡിംഗ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം, ബോഡി ബിൽഡിംഗ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം, ആലപ്പുഴയിലെ മത്സരത്തിൽ റണ്ണറപ്പ്, 2022 ൽ മിസ് പത്തനംതിട്ട, 2022 ൽ മിസ് കേരള റണ്ണറപ്പ്, 2022 ൽ തന്നെ മിസ് ചേർപ്പ് റണ്ണറപ്പ്, മിസ് ഇന്ത്യൻ 6-ാം പൊസിഷൻ അവാർഡ് എന്നിവ ആര്യ ശിൽപ്പ ഇതിനോടകം നേടിക്കഴിഞ്ഞു.

Read more:  വധശ്രമക്കേസ്; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ജയിലിൽ നിന്ന് പുറത്തിറങ്ങി

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ