
പാലക്കാട്: പാലക്കാട്ടെ പ്രഭാത നടത്തങ്ങൾക്ക് ഇനി ചെലവേറും. പാലക്കാട് കോട്ടക്ക് ചുറ്റുമുള്ള നടത്തത്തിന് ഇനി മുതൽ ഫീസ് ഈടാക്കാനാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ തീരുമാനം. പ്രതിവർഷം 600 രൂപ കൂടാതെ നടക്കാൻ എത്തുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും വേണം. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങൾക്ക് ഇടയിൽ ഉയർന്നിരിക്കുന്നത്. രാവിലെയും വൈകീട്ടും നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. പ്രതിമാസം 50 രൂപയാണ് ഇടാക്കാൻ തീരുമാനിച്ചത്. വാഹനത്തിനും ഫീസ് ഈടാക്കുന്നു. സമയം കൂടിയാൽ ഫീസ് അധികം ഈടാക്കുമെന്നും നടക്കാനെത്തുന്നവർ പറയുന്നു. ചട്ടം ലംഘിച്ചാൽ നടക്കാനുള്ള അനുമതിയും റദ്ദാക്കുമെന്ന് ഇവർ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam