എട്ട് സെന്റിൽ പച്ചക്കറി വിളയിച്ച് മലപ്പുറത്തെ ചപ്പാത്തി കമ്പനിയിലെ അതിഥി തൊഴിലാളി

By Jithi RajFirst Published Apr 1, 2022, 1:20 PM IST
Highlights

അസമിലെ മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ കിട്ടുന്ന അത്ര വിളവ് ഇവിടെ കിട്ടുന്നില്ലെന്നാണ് അമീർ പറയുന്നത്...

മലപ്പുറം: വീട്ടിലേക്കുള്ള പച്ചക്കറികളില്‍ (Vegetable) ഏറിയ പങ്കും സ്വന്തമായി കൃഷി (Farming) ചെയ്തുണ്ടാക്കുന്ന അതിഥി തൊഴിലാളിയാണ് (Migrant Worker) മലപ്പുറം (Malappuram) എടക്കരയിലെ അമീര്‍. വാടക ക്വാര്‍ട്ടേസിനോട് ചേര്‍ന്ന എട്ടു സെന്‍റ് സ്ഥലത്താണ് അമീറിന്‍റെ പച്ചക്കറി കൃഷി. പച്ചക്കറി കൃഷിയിലെ അമീറിന്‍റെ താത്പര്യം മനസിലാക്കി സമീപവാസിയാണ് കൃഷിക്ക് സ്ഥലം വിട്ടു നല്‍കിയിട്ടുള്ളത്. 

ഒരു വര്‍ഷം മുമ്പാണ് അമീര്‍ ജോലി തേടി അസമില്‍ നിന്ന് എടക്കരയിലെത്തിയത്. ചപ്പാത്തി കമ്പനിയിലെ പാചക തൊഴിലിനിടയില്‍ കിട്ടുന്ന ഒഴിവു സമയത്താണ് കൃഷി. അസമിലെ മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ കിട്ടുന്ന അത്ര വിളവ് ഇവിടെ കിട്ടുന്നില്ലെന്നാണ് അമീർ പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടാവശ്യത്തിന് മാത്രമല്ല അയല്‍ വാസികള്‍ക്ക് കൊടുക്കാനും കുറച്ച് വിറ്റ് വരുമാനമുണ്ടാക്കാനുമൊക്കെയുള്ള പച്ചക്കറി അമീര്‍ എട്ടു സെന്‍റ് സ്ഥലത്ത് വിളയിക്കുന്നുണ്ട്. അമീറിനൊപ്പം കൃഷിക്ക് സഹായവുമായി ഭാര്യ സജിതയുമുണ്ട്. 

മുട്ടുകാട് പാടശേഖര സംരക്ഷണത്തിനനുവദിച്ച പണം വകമാറ്റി, പഞ്ചായത്തിനെതിരെ പരാതി

ഇടുക്കി: ബൈസൺവാലിയിലെ മുട്ടുകാട് പാടശേഖര സംരക്ഷണത്തിനായി കൃഷിവകുപ്പ് അനുവദിച്ച ലക്ഷങ്ങൾ പഞ്ചായത്ത് വകമാറ്റിയതായി പരാതി. മഴക്കാലത്ത് പാടത്ത് വെള്ളം കയറുന്നത് തടയാൻ കനാൽ നിര്‍മ്മിക്കനുള്ള ഫണ്ടാണ് വകമാറ്റിയത്. കരാറുകാരന്‍ ബില്ല് മാറാൻ എത്തിയപ്പോഴാണ് ഫണ്ടില്ലെന്ന കാര്യം പഞ്ചായത്ത് വ്യക്തമാക്കിയത്.

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് ബൈസൺ വാലി മുട്ടുകാട്ടിലേത്. നൂറ്റമ്പതോളം കര്‍ഷകർ ഇപ്പോഴും നെൽകൃഷി ചെയ്യുന്നു. മഴ തുടങ്ങുമ്പോൾ പാടശേഖരത്തിനു നടുവിലൂടെ ഒഴുകുന്ന കനാലിൽ നിന്ന് എക്കലും മണ്ണും പാടത്തേക്ക് കയറി കൃഷി നശിക്കുന്നത് പതിവാണ്. ഇതിന് പരിഹാരം കാണാൻ കനാലിൻറെ ഇരുവശവും സംരക്ഷണ ഭിത്തി കെട്ടാൻ തീരുമാനിച്ചു. 

4980000 രൂപ 2017 ൽ കൃഷി വകുപ്പ് അനുവദിച്ചു. ടെണ്ടർ നടപടി പൂർത്തിയാക്കി 2019 ലാണ് നിര്‍മ്മാണം തുടങ്ങിയത്. പണികൾ പകുതിയായപ്പോൾ 2000000 രൂപയുടെ ബില്ലുമായി കരാറുകാരൻ പഞ്ചായത്തിലെത്തി. അപ്പോഴാണ് തുക മറ്റ് പദ്ധതികൾക്കായി വക മാറ്റിയെന്ന കാര്യം പുറത്തറിഞ്ഞത്. ഇതോടെ കരാറുകാരൻ പണികൾ നിര്‍ത്തിവച്ചു.

click me!