നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; കോഴിക്കോട് റൂറൽ പരിധിയിൽ നിരോധനാജ്ഞ

Published : May 01, 2021, 07:15 PM IST
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം;  കോഴിക്കോട് റൂറൽ പരിധിയിൽ നിരോധനാജ്ഞ

Synopsis

കൊവിഡ് വ്യാപനം തടയുന്നതിനുമായി മെയ് ഒന്ന് ആറുമണി മുതല്‍ ഏഴ് ദിവസത്തേക്ക്  സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റൂറൽ പൊലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായി മെയ് ഒന്ന് ആറുമണി മുതല്‍ ഏഴ് ദിവസത്തേക്ക്  സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

റൂറൽ പരിധിയിൽ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ യാതൊരുവിധ ആൾക്കൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് കൗണ്ടിങ് സെന്ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ പ്രവേശനമില്ല.

യാതൊരുവിധത്തിലുള്ള ആഹ്ളാദപ്രകടനങ്ങൾ ബൈക്ക് റാലി, ഡിജെ എന്നിവനടത്താൻ പാടില്ല.  കണ്ടെയ്മെന്റ്, ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകളിലും, ടിപിആർ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കർശന നിയന്ത്രണമുണ്ടാവും.

പാർട്ടി ഓഫീസുകളിലും വോട്ടെണ്ണ കേന്ദ്രങ്ങളുടെ അടുത്തും ആൾക്കൂട്ടം പാടില്ല. അവശ്യ സർവീസുകൾ അടക്കമുള്ള സ്ഥാപനങ്ങൾ  വോട്ടെണ്ണ കേന്ദ്രങ്ങളുടെ  ഒരു കിലോമീറ്റർ പരിധിയിൽ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല.  ഇലക്ഷൻ റിസൾട്ട് എൽഇഡി വാളിൽ  പ്രദർശിപ്പിക്കരുത്.

അഞ്ചിൽ കൂടുതൽ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നിവ സിആർപിസി 144 പ്രകാരം കോഴിക്കോട് റൂറൽ പരിധിയിൽ നിരോധിച്ചിരിക്കുകയാണ്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ