
കോട്ടയം: വടവാതൂരിൽ വീടുകളിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച് അജ്ഞാതൻ. മാധവൻപടി ജംഗ്ഷന് സമീപമുള്ള അഞ്ചു വീടുകളിലെ സിസിടിവി ക്യാമറകളാണ് നശിപ്പിച്ചത്. സംഭവത്തിൽ മണര്‍ക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി 1.30 ഓടെയാണ് മാസ്ക്കണിഞ്ഞ ഒരാൾ വടവാതൂരിലെ അഞ്ച് വീടുകളിലുള്ള സിസിടിവി ക്യാമറകൾ നശിപ്പിച്ചത്. മാധവൻപടി സ്വദേശികളായ സരിൻ, ലില്ലിക്കുട്ടി, പി ടി മാത്യു, മോൻസി, വർഗീസ് എന്നിവരുടെ വീടുകളിലുണ്ടായിരുന്ന സിസിടിവി ക്യാമറകളാണ് തകർത്തത്. രാവിലെ സിസിടിവി ക്യാമറകൾ നിലത്ത് പൊട്ടികിടക്കുന്ന അവസ്ഥയിൽ വീട്ടുകാര്‍ കണ്ടതോടെ വിവരം പൊലീസിൽ അറിയിച്ചു. പിന്നാലെ അജ്ഞാതൻ ക്യാമറകൾ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശങ്ങൾ പൊലീസ് ശേഖരിച്ചു.
ദൃശ്യങ്ങളിൽ 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനാണ് ക്യാമറകൾ നശിപ്പിച്ചതെന്ന് വ്യക്തമായി. ഇയാളെ സംബന്ധിച്ച സൂചന പൊലീസിന് ലഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണമാണ് മണര്‍ക്കാട് പൊലീസ് നടത്തുന്നത്.
ബിസ്‌കറ്റ് നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam