
തൃശൂർ: എൺപതാം വയസ്സിലും പശുക്കളെ പരിപാലിക്കുന്ന മുൻ സൈനികനെ പരിചയപ്പെടാം. തൃശ്ശൂർ ചാഴൂർ സ്വദേശി ധർമ്മരാജനാണ് പട്ടാളച്ചിട്ട കൈവിടാതെ 18 പശുക്കളെ വളർത്തുന്നത്. 80 ലിറ്റർ പാലാണ് ദിവസവും വിൽക്കുന്നത്. ഗൌരി, അമ്മു, തുടങ്ങി പശുക്കളെ പേരെടുത്ത് വിളിക്കുന്ന ധർമ്മരാജൻ വർഷങ്ങൾക്ക് മുൻപ് സൈന്യത്തിലായിരുന്നു.
നാട്ടിൽ സ്ഥിര താമസമായതോടെ പാൽക്കച്ചവടത്തിൽ സജീവമായി. 18 ഓളം പശുക്കളുണ്ട് തൊഴുത്തിൽ. എച്ച്, എഫ്, ഗീർ, ജഴ്സി തുടങ്ങി കറവപ്പശുക്കൾ. എൺപത് ലിറ്ററോളം പാലാണ് ദിവസവും വിൽക്കുന്നത്. രാവിലെ മൂന്ന് മണിക്ക് തുടങ്ങുന്ന അധ്വാനം അവസാനിക്കുന്നത് പകൽ 11 ന് , പുല്ല് അരിയാനും തൊഴുത്ത് വൃത്തിയാക്കാനും വേറെ സമയം കണ്ടെത്തും. 1971 ലെ ഇന്ത്യ പാക് യുദ്ധത്തിൽ പോരാടിയ ധർമ്മരാജൻ, അതേ വീറും വാശിയും ഈ 80 വയസ്സിലും നിലനിർത്തുന്നുണ്ട്
പശുക്കളെ തീറ്റാൻ ഒരേക്കറിൽ തീറ്റപ്പുൽ കൃഷി ചെയ്യുന്നുണ്ട് ധർമ്മരാജൻ. പുള്ളിൽ നെൽകൃഷിയും ഉണ്ട്. ഇവിടെ നിന്ന് കിട്ടുന്ന വൈക്കോലും പശുക്കൾക്ക് തീറ്റയാകും. വാർധക്യത്തിലും,തളരാതെ അധ്യാനിക്കാനുള്ള മനസ്സാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് പറയുന്നു ഈ 80 വയസ്സുകാരൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam