ആതിരയുടെ കൊലപാതകം; ഒരു ദിവസം കഴിഞ്ഞിട്ടും സ്കൂട്ടറുമായി കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താനായില്ല,അന്വേഷണം ഊർജ്ജിതം

Published : Jan 22, 2025, 06:52 AM ISTUpdated : Jan 22, 2025, 07:14 AM IST
ആതിരയുടെ കൊലപാതകം; ഒരു ദിവസം കഴിഞ്ഞിട്ടും സ്കൂട്ടറുമായി കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താനായില്ല,അന്വേഷണം ഊർജ്ജിതം

Synopsis

ഇന്നലെ രാവിലെ എട്ടരക്ക് ശേഷമാണ് ആതിര കൊല്ലപ്പെട്ടത്. ആതിരയുടെ സ്കൂട്ടറുമായി പ്രതി കടന്നുകളഞ്ഞിരുന്നു. വെഞ്ഞാറമൂട് സ്വദേശിയാണ് കൊല്ലപ്പെട്ട ആതിര.

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്തെ 30 കാരി ആതിരയുടെ കൊലപാതകത്തിൽ പ്രതിക്കായി തെരച്ചിൽ തുടരുന്നു. കൊന്നത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാവിലെ എട്ടരക്ക് ശേഷമാണ് ആതിര കൊല്ലപ്പെട്ടത്. ആതിരയുടെ സ്കൂട്ടറുമായി പ്രതി കടന്നുകളഞ്ഞിരുന്നു. വെഞ്ഞാറമൂട് സ്വദേശിയാണ് കൊല്ലപ്പെട്ട ആതിര.

ഇന്നലെ രാവിലെ 11.30 യോടെ പൂജാരിയായ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് മുൻപിൽ നിർത്തിയിട്ട യുവതിയുടെ സ്കൂട്ടറും കാണാതായിരുന്നു. യുവതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നി​ഗമനം. ഇയാൾക്കായി തെരച്ചിൽ തുടങ്ങി. അതേസമയം, ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. 

താനൂർ ബോട്ടപകടം; 103 സാക്ഷികൾക്കും നോട്ടീസ്, അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു