വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് പൊലീസുകാർക്ക് മർദ്ദനം

Published : Feb 02, 2024, 10:04 PM ISTUpdated : Feb 02, 2024, 10:47 PM IST
വാഹന പരിശോധനയ്ക്കിടെ  നമ്പർ പ്ലേറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് പൊലീസുകാർക്ക്  മർദ്ദനം

Synopsis

ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്കറാണ് പൊലീസുകാരെ ആക്രമിച്ചത്. നമ്പർ പ്ലേറ്റ് ഇല്ലാതെ മുഹമ്മദ് അസ്കർ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്ക്  മർദ്ദനം. ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്കറാണ് പൊലീസുകാരെ ആക്രമിച്ചത്. നമ്പർ പ്ലേറ്റ് ഇല്ലാതെ മുഹമ്മദ് അസ്കർ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

ബാലരാമപുരം ബസ് സ്റ്റാന്റിന് സമീപത്താണ് നടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ മുഹമ്മദ്‌ അസ്‌ക്കർ എത്തിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്തത് പൊലീസ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ മുഹമ്മദ് അസ്‌ക്കർ പൊലീസിന് നേരെ തിരിഞ്ഞു. ആദ്യം വാക്ക് തർക്കമായി. പിന്നാലെയാണ് പൊലീസുകാർക്ക് നേരെ മർദ്ദനമുണ്ടായത്.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബാലരാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സജിലാൽ, സിപിഒ സന്തോഷ്‌കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു യുവാവിന്റെ പരാക്രമം. ബാലരാമപുരം ഇൻസ്‌പെക്ടർ സ്ഥലത്തെതിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ