ഫുട്ബോൾ പ്രദർശനത്തിനിടെ മദ്യപസംഘത്തിന്റെ ആക്രമണം; എസ്ഐയുടെ കൈക്കും തലക്കും പരിക്കേറ്റു

Published : Dec 19, 2022, 12:36 PM ISTUpdated : Dec 19, 2022, 12:40 PM IST
ഫുട്ബോൾ പ്രദർശനത്തിനിടെ മദ്യപസംഘത്തിന്റെ ആക്രമണം; എസ്ഐയുടെ കൈക്കും തലക്കും പരിക്കേറ്റു

Synopsis

പ്രദർശനം നടക്കുന്നതിനിടെ രാത്രി പതിന്നൊര മണിക്ക് മദ്യപിച്ചു എത്തിയ രണ്ടു യുവാക്കൾ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പൊഴിയൂർ പൊലീസിനെ വിവരം അറിയിച്ചു. 

തിരുവനന്തപുരം: പൊഴിയൂരിൽ സ്ക്രീനിൽ ഫുട്ബോൾ കളി പ്രദർശിപ്പിക്കുന്നതിനിടെ മദ്യപ സംഘത്തിൻ്റെ ആക്രമണം. തടയാൻ ശ്രമിച്ച പൊഴിയൂർ എസ്.ഐക്ക് മർദ്ദനം. പരിക്ക് പറ്റിയ പൊഴിയൂർ എസ്.ഐ സജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിന് വേണ്ടി പൊഴിയൂർ ജംഗ്ഷനിൽ സ്ക്രിൻ സ്ഥാപിച്ചിരുന്നു. പ്രദർശനം നടക്കുന്നതിനിടെ രാത്രി പതിന്നൊര മണിക്ക് മദ്യപിച്ചു എത്തിയ രണ്ടു യുവാക്കൾ ' പ്രശ്നം ഉണ്ടാക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പൊഴിയൂർ പൊലീസിനെ വിവരം അറിയിച്ചു. 

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം അക്രമിയെ പിടികൂടാൻ ശ്രമിക്കവേയാണ് എസ്.ഐയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയായ പൊഴിയൂർ സ്വദേശി ജസ്റ്റിനെ (32) പൊലീസ് പിടികൂടിയത്. ഇയാളെ പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്ക് പറ്റിയ എസ്.ഐ സജിയെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐക്ക് കൈയ്ക്കും, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. 

കൊല്ലത്ത് ബ്ലേഡ് മാഫിയയുടെ അക്രമം; നടുറോഡിൽ യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ചു

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ