തൃശൂരിൽ സിപിഐ നേതാവിന്‍റെ വീടിനുനേരെ ആക്രമണം; ജനൽ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു

Published : Jan 16, 2025, 04:34 PM ISTUpdated : Jan 16, 2025, 04:45 PM IST
തൃശൂരിൽ സിപിഐ നേതാവിന്‍റെ വീടിനുനേരെ ആക്രമണം; ജനൽ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു

Synopsis

ഒരുമനയൂരിൽ സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം. വീടിന്‍റെ ജനൽ ചില്ലുകൾ ആക്രമി എറിഞ്ഞു തകർത്തു. സി.പി.ഐ ഒരുമനയൂർ ലോക്കൽ സെക്രട്ടറി മുത്തമ്മാവ് വടക്കേ പുരക്കൽ ചന്ദ്രന്‍റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.

തൃശൂര്‍:ഒരുമനയൂരിൽ സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം. വീടിന്‍റെ ജനൽ ചില്ലുകൾ ആക്രമി എറിഞ്ഞു തകർത്തു.
സി.പി.ഐ ഒരുമനയൂർ ലോക്കൽ സെക്രട്ടറി മുത്തമ്മാവ് വടക്കേ പുരക്കൽ ചന്ദ്രന്‍റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. വീടിനു മുന്നിലെ റോഡിലൂടെ നടന്നു വന്ന ആക്രമി വീടിനു നേരെ കല്ലെറിയുകയായിരുന്നു.

ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും ആക്രമിയെ കണ്ടെത്താനായില്ല. ഇതിനുമുമ്പും രണ്ടുതവണ വീടിനു നേരെ ആക്രമണം നടന്നിരുന്നതായി ചന്ദ്രൻ പറഞ്ഞു. ഇക്കഴിഞ്ഞ ആറിനും വീടിനു നേരെ ആക്രമണം നടന്നതായി ചന്ദ്രൻ പറഞ്ഞു. ഇതേസമയം, താൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ആക്രമണ വിവരമറിഞ്ഞത്. പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി വീണ്ടും ആക്രമണം ഉണ്ടായത്. സംഭവത്തിൽ ചന്ദ്രൻ പൊലീസിൽ പരാതി നൽകി. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട പീഡനം; പ്രതികളിലൊരാൾ മാതാപിതാക്കൾക്കൊപ്പമെത്തി കീഴടങ്ങി, ആകെ പ്രതികൾ 60, ഇതുവരെ 51പേ‌ർ പിടിയിൽ
 

 

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി