കയ്യിലെ ലോഹവള ഊരി ചുമട്ടുതൊഴിലാളിക്ക് നേരെ ആക്രമണം; സംഭവം ലഹരി സംഘത്തെ താക്കീത് ചെയ്തതിന് പിന്നാലെ

Published : Feb 10, 2025, 06:04 PM IST
കയ്യിലെ ലോഹവള ഊരി ചുമട്ടുതൊഴിലാളിക്ക് നേരെ ആക്രമണം; സംഭവം ലഹരി സംഘത്തെ താക്കീത്  ചെയ്തതിന് പിന്നാലെ

Synopsis

പ്രദേശത്ത് ലഹരി ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ ജനങ്ങളുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്.

കോഴിക്കോട്: താമരശ്ശേരി അടിവാരത്ത് ലഹരി സംഘത്തെ ചോദ്യംചെയ്തതിന് ചുമട്ട് തൊഴിലാളിക്ക് നേരെ ആക്രമണം. അടിവാരം സ്വദേശിയായ മുസ്തഫക്കാണ് (45) അക്രമിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടോടെയാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം നടന്നത്. 

പള്‍സര്‍ ബൈക്കിലെത്തിയ ശിഹാബ് എന്നയാള്‍ കൈയ്യില്‍ ധരിച്ചിരുന്ന ലോഹ വള ഊരി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് മുസ്തഫ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കൈയ്ക്കും വാരിയെല്ലിന് പിറകിലും തലയിലും ഇയാള്‍ മര്‍ദ്ദിച്ചതായി മുസ്തഫ പറഞ്ഞു.

പ്രദേശത്ത് ലഹരി ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ ജനങ്ങളുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മുസ്തഫയുടെ നേതൃത്വത്തില്‍ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു സംഘത്തെ താക്കീത് നല്‍കി പറഞ്ഞയച്ചു. ഈ സമയത്ത് ഇവര്‍ കൈകാര്യം ചെയ്യുമെന്ന് ഭീഷണി മുഴക്കിയാണ് സ്ഥലത്ത് നിന്ന് പോയതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മൂന്ന് മാസം മുൻപ് സിസിടിവി പതിഞ്ഞ അതേ കള്ളൻ; വീണ്ടും കാണിക്കവഞ്ചി കുത്തിത്തുറന്നു, മോഷണം നെയ്യാറ്റിൻകരയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ