കെട്ടുകാഴ്ചക്കിടെ 11കെവി ലൈൻ ഓഫ് ചെയ്തു; കായംകുളത്ത് പൊലീസുകാര്‍ക്കുനേരെ ആക്രമണം, 2പേര്‍ക്ക് പരിക്ക്

Published : Apr 09, 2024, 10:47 PM ISTUpdated : Apr 09, 2024, 11:19 PM IST
കെട്ടുകാഴ്ചക്കിടെ 11കെവി ലൈൻ ഓഫ് ചെയ്തു; കായംകുളത്ത് പൊലീസുകാര്‍ക്കുനേരെ ആക്രമണം, 2പേര്‍ക്ക് പരിക്ക്

Synopsis

ഏറെ നേരമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാൽ ലൈൻ ഓൺ ചെയ്യാൻ പൊലീസ് പറഞ്ഞതാണ് തർക്കത്തിനിടയായത്. സംഭവത്തിൽ ഒരാൾ പിടിയിലായി. കണ്ടാലറിയാവുന്ന 15 ഓളം പേർക്കെതിരെ കേസെടുത്തു.

ആലപ്പുഴ: കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ചക്കിടെ രണ്ടു പൊലീസുകാർക്ക് മർദ്ദനം. കായംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ പ്രവീൺ, സബീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കെട്ടുകാഴ്ച കടന്നു പോകാൻ ഉച്ചക്ക് 2.30 ഓടെ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. രാത്രി എട്ടുമണിയായിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിനാൽ നാട്ടുകാർ പൊലീസിൽ പരാതി അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ലൈൻ ഓൺ ചെയ്യാൻ പറഞ്ഞതാണ് തർക്കത്തിനിടയായത്.

15 ഓളം വരുന്ന ആക്രമി സംഘം കുരു മുളക് സ്പ്രേ പ്രയോഗിച്ച ശേഷം രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സബീഷിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഒരാൾ പിടിയിലായി. കണ്ടാലറിയാവുന്ന 15 ഓളം പേർക്കെതിരെ കേസെടുത്തു.

പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ടു; ചികിത്സയിലായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

 

 

PREV
click me!

Recommended Stories

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍
രാത്രി സ്‌കൂട്ടറോടിച്ച് മനോജ് എത്തിയത് പൊലീസിന് മുന്നിൽ; ഫൂട്ട് ബോർഡിലെ ചാക്കിൽ നിറച്ച് കടത്തിയ 450 പാക്കറ്റ് ഹാൻസുമായി പിടിയിൽ