ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കിഫ്ബി പദ്ധതികളുടെ ഫോട്ടോകളില്‍നിന്ന് തെരഞ്ഞെടുത്ത 14 പേര്‍ക്കാണ് സമ്മാനങ്ങള്‍. ഓരോരുത്തര്‍ക്കും ഓരോ മൊബൈല്‍ ഫോണ്‍ ആണ് സമ്മാനം. സമ്മാനങ്ങള്‍ വൈകാതെ വിതരണം ചെയ്യും.
തിരുവനന്തപുരം: കിഫ്ബിയുമായി ചേര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ കിഫ്ബി ചലഞ്ചിന്റെ മല്‍സര ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജില്‍ കമന്റായി പോസ്റ്റ് ചെയ്ത കിഫ്ബി പദ്ധതികളുടെ ഫോട്ടോകളില്‍നിന്ന് തെരഞ്ഞെടുത്ത 14 പേര്‍ക്കാണ് സമ്മാനങ്ങള്‍. ഓരോരുത്തര്‍ക്കും ഓരോ മൊബൈല്‍ ഫോണ്‍ ആണ് സമ്മാനം. സമ്മാനങ്ങള്‍ വൈകാതെ വിതരണം ചെയ്യും.
തിരുവനന്തപുരം തൊട്ട് വടക്ക് കാസര്‍ഗോഡ് വരെ കിഫ്ബി ധനലഭ്യത ഉറപ്പാക്കി ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു ചലഞ്ച്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ടീം ജില്ലകള്‍ തോറും സഞ്ചരിച്ച് തയ്യാറാക്കിയ കിഫ്ബി പദ്ധതികളുടെ വീഡിയോകള്‍ക്കൊപ്പമാണ് മല്‍സരം സംഘടിപ്പിച്ചത്. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഓരോ ജില്ലകളുടെ വീഡിയോകള്‍ക്ക് താഴെയും വായനക്കാര്‍ അതാത് പ്രദേശങ്ങളിലെ കിഫ്ബി പദ്ധതികളുടെ സെല്‍ഫി ഇമേജുകള്‍ കമന്റായി ഇടുകയായിരുന്നു. അതില്‍നിന്നാണ് വിജയികളെ കണ്ടെത്തിയത്.
വിജയികള്‍: (ജില്ല, വിജയികളുടെ ഫേസ്ബുക്ക് ഐഡികളിലെ പേര്
കാസര്‍ഗോഡ്: അനൂപ് കെ.പി. പെരളം
കണ്ണൂര്‍: അശ്വതി എം.എം.
വയനാട്: അരുണ്‍ കൃഷ്ണന്‍ എ.
ഇടുക്കി: ഗിരിജ ബാലന്‍
കോഴിക്കോട്: ഐശ്വര്യ സുനില്‍
തിരുവനന്തപുരം: വിജയ ഗോപാലുണ്ണി
ആലപ്പുഴ: രാഹുല്‍ ഗോപിനാഥ്
എറണാകുളം: അക്ഷയ കെ. സുനില്‍
പത്തനംതിട്ട: ക്രിസ് അലക്‌സാണ്ടര്‍
മലപ്പുറം: ഉമ്മര്‍ ഫാറൂഖ് പൊന്നാനി
തൃശൂര്‍: നമ്മുകൈ
കോട്ടയം: രജനീഷ് ഹരികൃഷ്ണന്‍
പാലക്കാട്: അരുണ്‍ ഡേവിസ്
കൊല്ലം: വിമല്‍ വി.എസ്.


