'കടയില്‍ കയറിയാല്‍ വെട്ടും' പ്ലാസ്റ്റിക് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റ ശ്രമം

By Web TeamFirst Published Jan 20, 2020, 12:28 AM IST
Highlights

ഉദ്യോഗസ്ഥരെ കൈയ്യേറ്റം നടത്താൻ ശ്രമിച്ചു. പ്ലാസ്റ്റിക്ക് നിരോധനത്തിന് ശേഷം വ്യാപാര സ്ഥാപനത്തിൽ പരിശോധനക്ക് വന്ന ഉദ്യോഗസ്ഥർക്കും നഗരസഭ അധികൃതർക്കും നേരെ കടയുടമയുടെ ബന്ധു അസഭ്യം പറയുകയും കൈയ്യേറ്റം നടത്താൻ ശ്രമിക്കുകയും ചെയ്തു. 
 

ഹരിപ്പാട്: ഉദ്യോഗസ്ഥരെ കൈയ്യേറ്റം നടത്താൻ ശ്രമിച്ചു. പ്ലാസ്റ്റിക്ക് നിരോധനത്തിന് ശേഷം വ്യാപാര സ്ഥാപനത്തിൽ പരിശോധനക്ക് വന്ന ഉദ്യോഗസ്ഥർക്കും നഗരസഭ അധികൃതർക്കും നേരെ കടയുടമയുടെ ബന്ധു അസഭ്യം പറയുകയും കൈയ്യേറ്റം നടത്താൻ ശ്രമിക്കുകയും ചെയ്തു. 

ഹെൽത്ത് ഇൻസ്പപക്ടർ, നഗരസഭ അധികൃതർ എന്നിവർ പരിശോധനക്കെത്തിയപ്പോൾ കഴിഞ്ഞ ദിവസം രാവിലെ 11-നാണ്  സംഭവം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം പച്ചമരുന്ന് വില്‍പ്പന നടത്തുന്ന സ്ഥാപന ഉടമയുടെ ബന്ധുവാണ് വെല്ലുവിളിയും വികാര പ്രകടനവും നടത്തിയത്. 

പ്ലാസ്റ്റിക് ബാഗുകളും മറ്റും നിരോധിച്ച ശേഷം പരിശോധനക്കെത്തിയവർ ബാഗുകൾ പിടിച്ചെടുത്തതിന്റെ പ്രതിഷേധമായിരുന്നു കടയില്‍ കയറിയാൽ വെട്ടുമെന്നും നഗരസഭ അധികൃതരും ഉദ്യോഗസ്ഥരും അവരുടെ പണി ഒഫീസിൽ ചെയ്താൽ മതിയെന്നും കടയിൽ കയറിയാൽ വിവരമറിയുമെന്നായിരുന്നു ഭീഷണി. ഒടുവിൽ സ്ഥലത്ത് പൊലീസ് എത്തിയപ്പോഴാണ് പ്രശ്നം അവസാനിച്ചത്. ഹെൽത്ത് ഇൻസ്പപക്ടർ കടയുടമക്കെതിരെ ഹരിപ്പാട് പൊലീസിൽ പരാതി നൽകി.

click me!