ഡിവൈഎഫ്ഐക്കാർ പിന്നിൽ നിന്ന് ചവിട്ടുകയായിരുന്നു; കൊല്ലുമെന്ന് ഭീഷണി, എല്ലാം സിപിഎം പിന്തുണയോടെയെന്നും അജിമോൻ

Published : Dec 17, 2023, 07:58 AM IST
ഡിവൈഎഫ്ഐക്കാർ പിന്നിൽ നിന്ന് ചവിട്ടുകയായിരുന്നു; കൊല്ലുമെന്ന് ഭീഷണി, എല്ലാം സിപിഎം പിന്തുണയോടെയെന്നും അജിമോൻ

Synopsis

മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച തന്നെ സമീപത്തെ പൊലീസുകാർ എടുത്ത് മാറ്റിയ ശേഷം ഓടിയെത്തിയ ഡിവൈഎഫ്ഐ പിറകിൽ വന്ന് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അജിമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കായംകുളം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ, മനസ്സാക്ഷിയെ ഞെട്ടിച്ച കാഴ്ചയായിരുന്നു രണ്ട് കാലുകളും ഇല്ലാത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനെ കായംകുളത്ത് വെച്ച് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കുന്ന കാഴ്ച. മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച തന്നെ സമീപത്തെ പൊലീസുകാർ എടുത്ത് മാറ്റിയ ശേഷം ഓടിയെത്തിയ ഡിവൈഎഫ്ഐ പിറകിൽ വന്ന് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അജിമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മർദനത്തിൽ പരിക്കേറ്റ അജിമോൻ ഇപ്പോൾ ചികിത്സയിലാണ്.
 
ഇന്നലെ ഉച്ചയോടെ കായംകുളത്തെ നവകേരള സദസിന് സമീപമായിരുന്നു കരിങ്കൊടി പ്രതിഷേധത്തിനിടെ നാടകീയ സംഭവങ്ങൾ. പുറത്തുവന്ന ദൃശ്യങ്ങളിൽ  മർദ്ദനമേൽക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിന്. മുഖ്യമന്ത്രിയുടെ ബസിന് കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള ദൃശ്യമായിരുന്നു അത്. ക്ഷെ ഒരു പ്രത്യേകതയുണ്ട്. അജിമോന് രണ്ട് കാലുകളുമില്ല. കരിങ്കൊടി കാട്ടിയതിന് തന്നെ പൊലീസുകാർ എടുത്ത് മാറ്റിയ ശേഷം ഓടിയെത്തിയ ഡിവൈഎഫ്ഐ സംഘം പൊലീസുകാരുടെ സാന്നിധ്യത്തിൽ പിറകിലൂടെ വന്ന് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അജിമോൻ പറഞ്ഞു. ഇന്നുകൊണ്ട് ലോകം അവസാനിക്കില്ലെന്നും, തന്നെ ഇല്ലായ്മ ചെയ്യും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയുമായിരുന്നു മർദ്ദനം.

സി പി എമ്മിന്റെ പിന്തുണയില്ലാതെ ഇവർ ഇത്തരത്തിൽ ആക്രമിക്കില്ലെന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിമോൻ പറയുന്നു. പുറത്തിറങ്ങിയാൽ ജീവന് വരെ ഭീഷണിയുണ്ടെന്നും അജിമോൻ കൂട്ടിച്ചേർത്തു. അജിമോൻ ഉൾപ്പെടെ പൊലീസിന്റേയും എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവർത്തകരുടെയും മർദ്ദനമേറ്റ നിരവധി പേർ ഹരിപ്പാട് ആശുപത്രിയിൽ ചികിത്സയിലുണ്ട്. വ്യക്തമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ മർദ്ദനങ്ങളെന്ന് യൂത്ത് കോൺസംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബുവും പറഞ്ഞു.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം, എൽഡിഎഫിന് തിരിച്ചടി; ബിജെപിക്ക് ക്ഷീണം

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ