പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; റേഷന്‍ കടയുടമ അറസ്റ്റില്‍

Published : Oct 06, 2021, 11:14 AM ISTUpdated : Oct 06, 2021, 11:17 AM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; റേഷന്‍ കടയുടമ അറസ്റ്റില്‍

Synopsis

മാതാപിതാക്കല്‍ വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ റേഷന്‍ കടയുടമ സാബു 12 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറി മാറി രക്ഷപ്പെട്ട പെണ്‍കുട്ടി പിത്യസഹോദരിയോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (minor girl) പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന റേഷന്‍ കടയുടമ (Ration shop owner) അറസ്റ്റില്‍ (Arrest). കട്ടപ്പന സ്വദേശി സാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കല്‍ വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ റേഷന്‍ കടയുടമ സാബു 12 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കുതറി മാറി രക്ഷപ്പെട്ട പെണ്‍കുട്ടി പിത്യസഹോദരിയോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ സാബു ഒളിവില്‍പ്പോവുകയായിരുന്നു. റേഷനിംങ്ങ് മെഷീനില്‍ പഞ്ച് ചെയ്തില്ലെങ്കില്‍ കടയുടെ ലൈസന്‍സ് നഷ്ടപ്പെടുമെന്ന അവസ്ഥ ഉണ്ടായതോടെ സ്ഥലത്തെത്തിയ പ്രതിയെ ഡിവൈഎസ്പി വി എ നിഷാദ് മോഹന്‍റെ നിര്‍ദ്ദേശപ്രകാരം എസ്എച്ച്ഒ വിഷാല്‍ ജോണ്‍സണ്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് കുട്ടികളുടെ സുരക്ഷ സംബന്ധിച്ച വലിയ ആശങ്ക ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇടുക്കി ആനയിറങ്കലിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചതായുള്ള പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു ഈ സംഭവം ഉണ്ടായത്. 

സ്കൂൾ അടഞ്ഞുകിടക്കുന്നതിനാൽ പകൽ നേരങ്ങളിൽ മാതാപിതാക്കൾ ജോലിക്ക് പോകുന്നതോടെ തൊഴിലാളികളുടെ മക്കൾ തനിച്ചാണുള്ളത്. ഇത്തരം സാഹചര്യങ്ങള്‍ മനസിലാക്കി ശിശുക്ഷേമ വകുപ്പും സർക്കാർ ഇതര വകുപ്പുകളും സംയുക്തമായി അനുയോജ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്തെ ഒരു ഖബര്‍ പരിസരത്ത് എന്നും ഒരു നായ എത്തും, മരണത്തിലും അന്നം നൽകിയ ആമിനുമ്മയെ മറക്കാത്ത അപൂര്‍വ്വ സ്നേഹം
23 കാരി ദശ്മി നാഗി, പിറവം ഭാഗത്ത് കറങ്ങി നടന്നത് യുവാക്കളേയും കൊളേജ് വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട്; എംഡിഎംഎയുമായി പിടിയിൽ