
ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് വയോധികയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം. നെടുങ്കണ്ടം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ എത്തിയസംഘം കട തീ കത്തിച്ച് നശിപ്പിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൂക്കുപാലം പ്രകാശ്ഗ്രാം മിനു നിവാസ് ശശിധരൻ പിള്ളയുടെ കുടുമ്പത്തിന് നേരെ ആണ്. ആക്രമണം നടന്നത്. ഇന്ന് രാവിലെ 7.20 യോടെ ആണ് സംഭവം. സിപിഐ നേതാവും നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് അംഗവുമായ അജീഷ് മുത്തുകുന്നേലിന്റെയും ശൂലപാറ സ്വദേശി ബിജുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.
കടയിലേക്ക് അതിക്രമിച്ചു കയറിയ സംഘം ശശിധരൻ പിള്ളയുടെ ഭാര്യ തങ്കമണിയെ മർദിച്ചു. തുടർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചപ്പോൾ വയോധിക ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കട അടിച്ചു തകർക്കുകയും തിയിടുകയും ചെയ്തു. സമീപത്തുള്ള വീട്ടിൽ എത്തിയും ഭീഷണി മുഴക്കി,കടയിലെ.സാധനങ്ങൾ പൂർണ്ണമായും നശിച്ചു.
സമൂഹ മാധ്യമത്തിൽ കമന്റിട്ടതിനെ തുടർന്ന്, കേസിലെ പ്രതിയായ ബിജു ഏതാനും ദിവസം മുൻപ്, കടയ്ക്കുള്ളിൽ വെച്ച് മറ്റൊരാളുമായി സങ്കര്ഷത്തില് ഏർപ്പെട്ടിരുന്നു. കടയ്ക്കുള്ളിൽ ഇത് പാടില്ല എന്ന് പറഞ്ഞ ശശിധരൻ പിള്ളയെ മർദ്ദിയ്ക്കുകയും ചെയ്തു. കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം സി ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. മർദ്ദനമേറ്റ തങ്കമണി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam