Latest Videos

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് വിദേശ കറൻസി ഉൾപ്പെടെ കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

By Web TeamFirst Published Jun 23, 2022, 3:40 PM IST
Highlights

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. നിയമ പ്രകാരം വിദേശത്തേക്ക് 25,000 ഇന്ത്യന്‍ രൂപ വരെ കൊണ്ടുപോകാനാന്‍ മാത്രമേ അനുമതിയുള്ളു

കരിപ്പൂര്‍: വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്  വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപ മൂല്യമുള്ള കറന്‍സികള്‍ കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. കാസര്‍കോട് നെല്ലിക്കുന്ന് തെരുവത്ത് അബ്ദുല്‍ റഹീമിനെയാണ് അറസ്റ്റ് ചെയ്തത്. 48,000 ഇന്ത്യന്‍ രൂപ, 1,14,520 യുഎഇ ദിര്‍ഹം, 24,000 സൗദി റിയാല്‍ എന്നിവയാണ് കണ്ടെടുത്തത്. അടി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ബുധനാഴ്ച രാവിലെ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈയിലേക്ക് പോവാന്‍ എത്തിയതായിരുന്നു അബ്‍ദുൾ റഹീം.

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. നിയമ പ്രകാരം വിദേശത്തേക്ക് 25,000 ഇന്ത്യന്‍ രൂപ വരെ കൊണ്ടുപോകാനാന്‍ മാത്രമേ അനുമതിയുള്ളു. വിദേശ കറന്‍സിയാണെങ്കില്‍ 5,000 യുഎസ് ഡോളറിന് തുല്യമായ തുക വരെ കൈവശം കരുതാം. അതിനു മുകളിലേക്കു കൊണ്ടുപോകണമെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ കസ്റ്റംസിന് സമര്‍പ്പിച്ച് സത്യവാങ്മൂലം നല്‍കണം. അല്ലാതെ കറന്‍സിയുമായി പിടിക്കപ്പെട്ടാല്‍ മൂല്യം 20 ലക്ഷത്തിനു മുകളിലാണെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്വർണം മിശ്രിത രൂപത്തിൽ കാപ്സ്യൂളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തൽ; കൊച്ചിയിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി: കൊച്ചി വിമാനത്താവളം (Kochi Airport) വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അരക്കോടി രൂപ വില വരുത്ത സ്വർണം (Gold) കസ്റ്റംസ് പിടികൂടി. സ്വർണം കൊണ്ടുവന്ന മലപ്പുറം സ്വദേശി പി ജാബിറിനെ കസ്റ്റംസ് എയർ ഇന്‍റലിജൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണം മിശ്രിത രൂപത്തിൽ കാപ്സ്യൂളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഒരു കിലോയോളം തൂക്കമുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണ്ണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടിയിരുന്നു.

മലപ്പുറത്തേക്ക് കാറിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്. സംഭവത്തിൽ രണ്ടുപേരാണ് അറസ്റ്റിലായത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം കൊടുങ്ങല്ലൂർ പൊലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെയാണ് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശി നിഷാജ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന പാൻസിലും ടി ഷർട്ടിലും, കാറിന്റെ ഗിയർ ബോക്സിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് സ്വർണമെത്തിച്ചത് അഴീക്കോട് സ്വദേശി സബീലാണെന്ന് നിഷാജ് പറഞ്ഞു.

വിമാനത്താവളത്തിൽ ഇറങ്ങി സ്വർണം കൈമാറിയ ശേഷം കുടുംബത്തോടൊപ്പം കാറിൽ മുങ്ങിയ സബീലിനെ ചാവക്കാട് ഭാഗത്ത് നിന്ന് പൊലീസ് പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചും, ക്യാപ്സൂൾ രൂപത്തിലാക്കിയുമാണ് സബീൽ സ്വർണം കടത്തിയത്. എയർപോർട്ടിൽ എത്തിയപ്പോൾ ധരിച്ചിരുന്ന പാന്റിലും, ടി ഷർട്ടിലുമൊട്ടിച്ചും തരികളാക്കിയുമാണ് സ്വർണം കടത്തിയത്. തുണിക്കിടയിൽ പശ തേച്ച് അതിൽ സ്വർണത്തരിയൊട്ടിച്ചാണ് കടത്തൽ. ദുബായിൽ വെച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ശേഷമാണ് പുതിയ  മാർഗ്ഗത്തിലൂടെ സ്വർണ്ണം കടത്തിയത്. നിഷാജ്  മുൻപും സ്വർണം കടത്തിയിട്ടുണ്ട്. 

ധനുവച്ചപുരത്ത് എസ് ഐയെ മര്‍ദ്ദിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘട്ടനo തടയാനെത്തിയ പാറശ്ശാല എസ് ഐ  കെ ജിതിൻ വാസിനെ മർദ്ദിച്ച രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഐഎച്ച്ആർഡി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ പാപ്പനംകോട്  സ്വദേശി ഗൗതം ഹർഷ് (23), നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശി ആകാശ് എന്നിവരെയാണ് പാറശ്ശാല പൊലിസ് പിടികൂടിയത്. ഗൗതം ഹർഷിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ നടന്ന യോഗാ ദിന പരിപാടികളിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥികളെയാണ് ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥികൾ  ക്യാംപസിന് അകത്ത് നിന്ന് കല്ലെറിഞ്ഞത്. തുടർന്ന്  വിടിഎം എൻഎസ് എസ്  കോളേജ് വിദ്യാർത്ഥികൾ തിരിച്ച് എറിഞ്ഞതോടെ സംഘർഷമായി. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ എസ് ഐ യ്ക്ക് നേരെയും ആക്രമണമുണ്ടായി.

click me!