പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്, പ്രതിക്ക് 15 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

By Web TeamFirst Published Jun 23, 2022, 3:02 PM IST
Highlights

കേബിൾ വരിസംഖ്യ പിരിക്കാനെത്തിയ പ്രതി നാലാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ പ്രതി കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

തൃശൂര്‍ : നാട്ടികയിൽ പത്ത് വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വലപ്പാട് ചാമക്കാല  പോണത്ത്  നിഖിൽ എന്ന ചെപ്പുവിനെയാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ്  പി എൻ വിനോദ് ശിക്ഷിച്ചത്. 2010 ലാണ് കേസിനാസ്പദമായ സംഭവം. കേബിൾ വരിസംഖ്യ പിരിക്കാനെത്തിയ പ്രതി നാലാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ പ്രതി കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 

നെടുമങ്ങാട് ആത്മഹത്യ: ആത്മഹത്യക്കുറിപ്പിൽ പറയുന്നവർ വിദേശത്ത്; മൊഴിയെടുക്കൽ വലിയ വെല്ലുവിളി

പോക്സോ കേസ്; തൃശ്ശൂരില്‍ പ്രതിക്ക് 8 വര്‍ഷം തടവും 35000 രൂപ പിഴയും

 


 

click me!