തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് മേയർ പരാതി നൽകി

Published : Sep 21, 2026, 11:11 AM IST
mayor vv rajesh

Synopsis

തിരുവനന്തപുരം കോർപറേഷനിൽ വ്യാജ കെട്ടിട നികുതി സർട്ടിഫിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ മേയർ പോലീസിൽ പരാതി നൽകി. വലിയവിള, നേമം എന്നിവിടങ്ങളിൽ നിന്നാണ് വ്യാജ രേഖകൾ കണ്ടെത്തിയതെന്ന് വി. വി. രാജേഷ് ആരോപിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് ശ്രമം നടന്നതായി ഉയർന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സംഭവത്തിൽ ഭരണസമിതിക്ക് നിർണായക വിവരം ലഭിച്ചിട്ടുണ്ട്. വലിയവിള വാർഡിൽ നിന്നാണ് വ്യാജ കെട്ടിട നികുതി സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് വി. വി. രാജേഷ് ആരോപിച്ചു. നേമം സോണൽ ഓഫീസിൽ നിന്നാണ് വ്യാജ ബിൽഡിംഗ് പെർമിറ്റ് കണ്ടെത്തിയത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മറ്റ് ഇടങ്ങളിലും ഇത്തരം തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും വി. വി. രാജേഷ് ആവശ്യപ്പെട്ടു.

അതേസമയം, മൃഗശാല മാറ്റുന്ന വിഷയത്തിൽ സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കപ്പെട്ടു. മേയർ എന്ന നിലയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ പ്രതികരിച്ചതെന്നും ബിജെപിയുടെ നിലപാട് പാർട്ടി വ്യക്തമാക്കുമെന്നും അറിയിച്ചു. കോർപറേഷനോട് സർക്കാർ ഔദ്യോഗികമായി അഭിപ്രായം തേടുകയാണെങ്കിൽ കൗൺസിലിൽ ചർച്ച ചെയ്ത ശേഷം നിലപാട് അറിയിക്കുമെന്നും വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കൂട്ടിലെ കൂറ്റൻ പെരുമ്പാമ്പ്; മുക്കത്ത് സംഭവിച്ചത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, വിവരം പുറത്തുവന്നത് കൗൺസിലിങ്ങിനിടെ; പ്രതി അറസ്റ്റിൽ