കോഴിക്കൂട്ടിലെ കൂറ്റൻ പെരുമ്പാമ്പ്; മുക്കത്ത് സംഭവിച്ചത്

Published : Sep 21, 2026, 08:47 AM IST
python

Synopsis

മുക്കം തോട്ടുമുക്കത്ത് വീടിന് സമീപത്തെ കോഴിക്കൂട്ടിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. നാലോളം കോഴികളെ കൊന്ന പാമ്പ് ഒരെണ്ണത്തെ വിഴുങ്ങിയ നിലയിലായിരുന്നു. സ്നേക് റെസ്ക്യൂ വളണ്ടിയറായ എംബി നസീർ പിടികൂടിയ പാമ്പിനെ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് കൈമാറും.

മുക്കം: വീടിന് സമീപത്തെ കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. തോട്ടുമുക്കം പാമ്പോടൻ സൈതലവിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. നാലോളം കോഴികളെ കൊന്ന നിലയിലായിരുന്നു പാമ്പ്. ഇതിൽ ഒരു കോഴിയെ വിഴുങ്ങിയ അവസ്ഥയിലായിരുന്നു പെരുമ്പാമ്പിനെ വീട്ടുകാർ കണ്ടത്.

വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്തെ സ്നേക് റെസ്ക്യൂ വളണ്ടിയറായ എംബി നസീർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് കൈമാറും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, വിവരം പുറത്തുവന്നത് കൗൺസിലിങ്ങിനിടെ; പ്രതി അറസ്റ്റിൽ
മെഡിക്കൽ കോളേജിൽ മരിച്ച വയോധികയ്ക്കൊപ്പം കൂട്ടിരിപ്പുകാരില്ല, മൃതദേഹം ദിവസങ്ങളായി മോർച്ചറിയിൽ; ബന്ധുക്കളെ തേടി പൂന്തുറ പൊലീസ്