വാടക ചോദിച്ചതിൽ വിരോധം, വീട്ടുടമസ്ഥനെ വീട്ടിൽ കയറി ആക്രമിച്ചു, തടിക്കഷണം കൊണ്ട് തല അടിച്ചു പൊട്ടിച്ചു, വലിയമല സ്വദേശി അറസ്റ്റിൽ

Published : May 12, 2026, 01:04 AM IST
tvm arrest

Synopsis

തിരുവനന്തപുരത്ത് വീട്ടുവാടക ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ വീട്ടുടമസ്ഥനെ വാടകക്കാരൻ തടിക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടുടമസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വലിയമല സ്വദേശിയായ പ്രേംകുമാറിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: വീട്ടുവാടക ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ വീട്ടുടമസ്ഥനെ തടിക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. വലിയമല സരോവരത്തിൽ പ്രേംകുമാർ (49) ആണ് പിടിയിലായത്. കവടിയാർ നന്ദൻകോട് സ്വദേശിയായ വീട്ടുടമസ്ഥനാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വാടക ചോദിച്ചതിലുള്ള വിരോധം കാരണം വീട്ടുടമസ്ഥൻ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, അദ്ദേഹത്തെ അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന തടിക്കഷണം കൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. ​ആക്രമണത്തിൽ വീട്ടുടമസ്ഥന്റെ ഇരു കൈകൾക്കും തലയ്ക്കും മുഖത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീകളെ അസഭ്യം പറയുന്നത് പൊലീസിനോട് പറഞ്ഞെന്ന് സംശയം, സമീപവാസിയെ വെട്ടാൻ ശ്രമിച്ചയാൾ പിടിയിൽ
മലപ്പുറത്ത് ഒരു വാടക വീട്, അവിടെ ചില ആളുകളെ കുറിച്ച് നാട്ടുകാര്‍ക്ക് സംശയം, പൊലീസ് പൂട്ടിട്ടത് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട ലഹരി കേന്ദ്രം