വ്യാപാരിയെ വെടിവെച്ച് കേരളത്തിലേക്ക് കടന്നു; പ്രതിയുമായി ആസാമിൽ പോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ടു

Published : Mar 04, 2025, 02:10 PM IST
വ്യാപാരിയെ വെടിവെച്ച് കേരളത്തിലേക്ക് കടന്നു;  പ്രതിയുമായി ആസാമിൽ പോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ടു

Synopsis

കൊലപാതകക്കേസിലെ പ്രതിയെ പിടിച്ച് കൊണ്ടുപോകുന്നതിനിടെ കുറ്റിപ്പുറത്തു വച്ച് ട്രയിൻ നിർത്തിയിട്ടിരുന്നു. ഇവിടെ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. 

മലപ്പുറം: കൊലപാതക ശ്രമക്കേസ് പ്രതി അസം പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ആസാം സ്വദേശി മൊയ്നുല്‍ ഹഖ് ആണ് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 4.30 നാണ് സംഭവം. കൊലപാതകക്കേസിലെ പ്രതിയെ പിടിച്ച് കൊണ്ടുപോകുന്നതിനിടെ കുറ്റിപ്പുറത്തു വച്ച് ട്രയിൻ നിർത്തിയിട്ടിരുന്നു. ഇവിടെ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. 

ആസാമിലെ ഹദ്ദേമാറ വില്ലേജിലെ വ്യാപാരിയെ വെടിവച്ച ശേഷം മൊയ്നുല്‍ ഹഖ് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. തുടർന്ന് ആസാം പൊലീസ് കണ്ണൂരിലെത്തി കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുകയായിരുന്നു. ട്രെയിനില്‍ ആസാമിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ കുറ്റിപ്പുറത്ത് നിര്‍ത്തിയതിനിടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. പൊലീസ് പ്രതിക്കായി തെരച്ചിൽ തുടങ്ങി. 

സി​ദ്ധാർത്ഥന്റെ മരണം: 'സർവകലാശാല അധികൃതർക്ക് കുറ്റക്കാരെ തിരിച്ചെടുക്കാൻ ധൃതിയെന്താണെന്ന് അറിയില്ല': ജയപ്രകാശ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു