
മാന്നാർ: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. തിരുവല്ല സ്വദേശി അഭിനവ് (20) നെയായാണ് പോക്സോ വകുപ്പ് പ്രകാരം മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് എം സിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More: ബന്ധുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, 19 കാരിയെ കത്തിമുനയില്‍ ബലാത്സംഗം ചെയ്തു; 2പേര്‍ പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം