സു​ഗന്ധ​ഗിരിയിൽ നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഓഫീസര്‍ക്കുനേരെ പീഡന ശ്രമം; വനിതാ ഉദ്യോ​ഗസ്ഥ രാത്രിയിൽ ഇറങ്ങിയോടി

Published : Sep 12, 2025, 07:14 PM IST
Forest

Synopsis

നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഓഫീസര്‍ക്കുനേരെ പീഡന ശ്രമം. പീഡന ശ്രമം ചെറുക്കാന്‍ വനിത ഉദ്യോഗസ്ഥ രാത്രി ഓഫീസില്‍നിന്ന് ഇറങ്ങി ഓടിയെന്നാണ് വിവരം. രാത്രി ഡ്യൂട്ടിക്ക് ഒരു സ്ത്രീയെ മാത്രം നിയമിച്ചതിലടക്കം ദുരൂഹതയുള്ളതായും പറയുന്നു.

കൽപ്പറ്റ: വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിൽ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് നേരെ പീഡനശ്രമം നടത്തിയെന്ന് പരാതി. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി. ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും ആരോപണ വിധേയനായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഉദ്യോഗസ്ഥ പടിഞ്ഞാറത്തറ പൊലീസില്‍ പരാതിയും നല്‍കി. പീഡന ശ്രമം ചെറുക്കാന്‍ വനിത ഉദ്യോഗസ്ഥ രാത്രി ഓഫീസില്‍നിന്ന് ഇറങ്ങി ഓടിയെന്നാണ് വിവരം. രാത്രി ഡ്യൂട്ടിക്ക് ഒരു സ്ത്രീയെ മാത്രം നിയമിച്ചതിലടക്കം ദുരൂഹതയുള്ളതായും പറയുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ
'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ