വീയപുരം ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണ ശ്രമം, പ്രതി പിടിയിൽ

Published : Mar 15, 2024, 07:01 PM IST
വീയപുരം ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണ ശ്രമം, പ്രതി പിടിയിൽ

Synopsis

ക്ഷേത്രമുറ്റത്ത് നിന്ന് കുത്തിത്തുറക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു

ഹരിപ്പാട്: വീയപുരം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ വീയപുരം പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. അമ്പലപ്പുഴ കരൂർ നടുവിലേ മുറി മഠത്തിപ്പറമ്പിൽ രാജേന്ദ്രൻ (46) നെയാണ് വിയപുരം പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്.

ഗുരുവായൂരിൽ കുഞ്ഞിന് ചികിത്സ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു, പിന്നാലെ മന്ത്രി ഇടപെട്ടു; ചികിത്സ റെഡി

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ക്ഷേത്രമുറ്റത്ത് അപരിചിതനായ ഒരാൾ നിൽക്കുന്നത് വീടിന്റെ മുകളിൽ നിന്നും കണ്ട വീട്ടമ്മ പ്രദേശവാസികളെ അറിയിക്കുകയും തുടർന്ന് പ്രതി ഓടി രക്ഷപെടാൻ ശ്രമിക്കുകയും പമ്പയാറിലേക്ക് ചാടുകയുമായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ക്ഷേത്രമുറ്റത്ത് നിന്ന് കുത്തിത്തുറക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്